തിരുവനന്തപുരം: കേരളത്തെ വിമര്ശിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ കാര്യമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. യോഗിയെ വിമര്‍ശിക്കുന്നതിനോടൊപ്പം ആരോപണങ്ങളില്‍ സ്വയം പരിശോധന കേരളം നടത്തേണ്ടതുണ്ടെന്ന് പറഞ്ഞ രാഹുൽ ഈശ്വർ, മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിനെയും 20 കോടിയോളം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിനെയും ജനസംഖ്യാപരമായി താരതമ്യം ചെയ്യുന്നത് ശരിയാണോ എന്നും ചോദിച്ചു. പ്രമുഖ ചാനലിനോടായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം.
Also Read:താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം അഫ്ഗാനില്‍ 86 റേഡിയോ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടി
‘മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിനെയും 20 കോടിയോളം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിനെയും ജനസംഖ്യാ പരമായി താരതമ്യം ചെയ്യുന്നത് ശരിയാണോ. യുപി ഒരു സ്വതന്ത്ര്യ രാജ്യമായി കണക്കെടുത്താല്‍ ലോകത്തിലെ ഏഴാമത്തെയോ എട്ടാമത്തെയോ ഏറ്റവും വലിയ രാജ്യമായിരിക്കും. ചരിത്രപരമായ കാരണങ്ങളാല്‍ യുപിയുടെ ഉള്‍ഗ്രാമങ്ങളിലെല്ലാം പ്രശ്‌നമുണ്ട്. ഏറ്റവും മികച്ച രീതിയിലാണ് യോഗി ആദിത്യനാഥ് പ്രവര്‍ത്തിക്കുന്നതെന്നും ഒരുപാട് സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവന്നൂയെന്നും യൂസഫലിയടക്കം പറഞ്ഞതാണ്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘര്‍ഷങ്ങളുമൊക്കെയായി യുപി താരതമ്യം ചെയ്യാന്‍ പറ്റുമോ. ഒരു സാഹചര്യം വരുമ്പോള്‍ യുപിയെ കുറ്റം പറയുന്നതില്‍ എന്താണർത്ഥം?’, രാഹുൽ ഈശ്വർ ചോദിക്കുന്നു.
അതേസമയം, കേരളത്തിനെതിരെ യോഗി ഇന്നും രംഗത്തെത്തിയിരുന്നു. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. യുപി കേരളമാകാൻ താമസമുണ്ടാവില്ലെന്നും യോഗി ആവർത്തിച്ചു.
Post Your Comments