ThiruvananthapuramNattuvarthaLatest NewsKeralaNews

പൊലീസിനെ പാര്‍ട്ടിയുടെ കാല്‍ക്കീഴിലാക്കിയ മുഖ്യമന്ത്രിക്ക് ഇനി എന്ത് പറയാനുണ്ട്? രൂക്ഷ വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല പാര്‍ട്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ രൂക്ഷ വിമർശനം. പാര്‍ട്ടി തീരുമാനിക്കുന്നു, നടപ്പാക്കുന്നു. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണമില്ല. പ്രവാസികളെ നിക്ഷേപത്തിന് ക്ഷണിക്കുന്നു. നിക്ഷേപകരെ പാര്‍ട്ടിക്കാര്‍ പീഡിപ്പിച്ച് സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നു. എന്തൊരു ക്രൂരതയാണിതെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

Also Read : കൊലപാതകം നടന്ന സെല്ലിൽ നിന്നും യുവതി ചുമര് തുരന്ന് ചാടിപ്പോയി: സുരക്ഷാ വീഴ്ച തുടർക്കഥയാകുന്നു

മാതമംഗലത്ത് സി.ഐ.ടി.യുക്കാ‍ർ കട പൂട്ടിച്ചതിലും കണ്ണൂരിൽ വിവാഹത്തിനിടെ ബോംബ് സ്ഫോടനത്തിൽ യുവാവ് മരിച്ചതിലും സർക്കാരിനെ വി.ഡി സതീശൻ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി പ്രവാസികളെ നിക്ഷേപത്തിനായി കേരളത്തിലേക്ക് ക്ഷണിക്കുമ്പോൾ പാർട്ടിക്കാർ നിക്ഷേപകരെ പീഡിപ്പിക്കുകയാണ്. മുഖ്യമന്ത്രി പൊലീസിനെ പാർട്ടിക്ക് കീഴിലാക്കിയെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button