KottayamKeralaNattuvarthaLatest NewsNews

ക്ലിഫ് ഹൗസിലെ ഇഡ്ഡലിക്കും അപ്പത്തിനും നല്ല രുചിയാണ് എന്ന് ഒരു കേന്ദ്രമന്ത്രി പറയുന്നു: പിസി ജോർജ്

കോട്ടയം: കേന്ദ്രത്തിലെ ഒരു കാബിനറ്റ് മന്ത്രിയെയും മുഖ്യമന്ത്രി പിണറായി വിജയനേയും ഉന്നംവെച്ച് ആരോപണങ്ങളുമായി ജനപക്ഷം നേതാവ് പിസി ജോർജ് രംഗത്ത്. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പിസി ജോർജ് ആരോപണം ഉന്നയിച്ചത്.

‘ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് എത്തിയാൽ താമസിക്കുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്. ക്ലിഫ് ഹൗസിലെ താമസം നല്ല സുഖം ആണ് എന്നാണ് ഈ മന്ത്രി പറയുന്നത്. സാധാരണഗതിയിൽ കേന്ദ്രമന്ത്രിമാർ എത്തിയാൽ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ താമസിക്കാറുണ്ട്. അല്ലെങ്കിൽ മസ്കറ്റ് ഹോട്ടൽ ഉൾപ്പെടെ വൻകിട ഹോട്ടലുകളും തിരുവനന്തപുരത്തുണ്ട്. എന്നാൽ ഈ മന്ത്രി മാത്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്’. പിസി ജോർജ് ആരോപിക്കുന്നു.

സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ്: വിമര്‍ശനവുമായി കെകെ ശൈലജ

അതേസമയം മന്ത്രിയുടെ പേര് തൽക്കാലം പറയാൻ തയ്യാറല്ല. കേരള സർക്കാരുമായി ഏറ്റവും അടുപ്പമുള്ള ഒരു കേന്ദ്രമന്ത്രി ആണ് ഇത്. ക്ലിഫ് ഹൗസിലെ ഇഡ്ഡലിക്കും അപ്പത്തിനും നല്ല രുചിയാണ് എന്നുകൂടി ഈ മന്ത്രി പറയുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം കൊണ്ട് വന്നത് കേസ് ആകെ അട്ടിമറിക്കാൻ വേണ്ടിയാണ്. സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ഇതിനായി കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും.’ പിസി ജോർജ് പറഞ്ഞു.

ഹരി എസ് കർത്തയെ ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചതിൽ സർക്കാരിന് അതൃപ്തി: ഗവർണർക്ക് കത്ത്

‘താൻ സത്യസന്ധമായി ആരോപണം ഉന്നയിക്കുകയാണ്. തനിക്കെതിരെ ധൈര്യമുണ്ടെങ്കിൽ പിണറായി കേസ് കൊടുക്കണംനയതന്ത്ര സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടു എന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക. കേസിൽ എൻഐഎ അന്വേഷണം അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്. പിണറായി ആണ് എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. വലിയ കള്ളക്കടത്ത് നടത്തിയ സന്ദീപ് നായരെ മാപ്പ് സാക്ഷി ആക്കിയത് സംശയകരമാണ്. തീവ്രവാദ കേസ് ചൂണ്ടിക്കാട്ടി സ്വപ്നയേയും സരിത്തിനെയും അകത്തിട്ടത് കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ആണ്. കേസിൽ സിബിഐ വന്നാൽ പിണറായി വിജയൻ ഒന്നാം പ്രതി ആകും’. പിസി ജോർജ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button