ന്യൂഡൽഹി: എയർ ഇന്ത്യയുടെ പുതിയ സി.ഇ.ഒ.യും എം.ഡിയും ആയി തുർക്കി എയർലൈൻസിന്റെ മുൻചെയർമാൻ ഇൽകർ ഐച്ചിയെ നിയമിച്ചു. ടാറ്റാ ഗ്രൂപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി ഇൽക്കർ ഐച്ചിയെ നിയമിക്കുന്നതിന് എയർ ഇന്ത്യ ബോർഡ് യോഗം ചേർന്നു, തുടർന്ന് അംഗീകാരം നൽകിയെന്ന് ടാറ്റ ഗ്രൂപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
തുർക്കി എയർലൈൻസിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമാണ് ഐച്ചി. എയർ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാൻ വേണ്ടി അദ്ദേഹത്തെ ടാറ്റാ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു. ഐസിയുടെ നിയമനത്തെക്കുറിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. 2022 ഏപ്രിൽ 1 ന് മുമ്പായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.
#FlyAI : Mr. Ilker Ayci appointed as the CEO & MD of Air India. pic.twitter.com/KhVl0tfUlv
— Air India (@airindiain) February 14, 2022
എയർ ഇന്ത്യ പോലുള്ള ഒരു എയർലൈൻസിനെ നയിക്കാനും ടാറ്റാ ഗ്രൂപ്പിൽ ചേരാനുമുള്ള പദവി സ്വീകരിക്കുന്നതിൽ സന്തുഷ്ടനാണെന്നും, ഈ ബഹുമതി സ്വീകരിക്കുന്നുവെന്നും ഐച്ചി പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായ എയർ ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
Post Your Comments