തൃശൂർ: സഹപ്രവർത്തകയുടെ ദൃശ്യം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ ഉൾപ്പടെ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. കയ്പമംഗലത്തെ യൂത്ത് കോൺഗ്രസ് വനിതാ നേതാവാണ് പരാതി നൽകിയത്. തന്‍റെ പേരും പദവിയും ഉൾപ്പടെയുള്ള കാര്യങ്ങൾ മോർഫ് ചെയ്ത വീഡിയോയ്ക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും യുവതി കൊടുങ്ങല്ലൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍, നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവരുടെ പേരിലാണ് കേസ്. ശോഭ സുബിന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കയ്പമംഗലം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു. ഫെബ്രുവരി ഒമ്പതു മുതലാണ് യുവതിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. യൂത്ത് കോൺഗ്രസിന്‍റെയും മറ്റ് പ്രാദേശി വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി പോലീസിൽ പരാതി നൽകിയത്. തെളിവ് സഹിതമാണ് യുവതി പരാതി നൽകിയത്.
യുവതിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 66 (ഇ)67 ഐടി ഏക്ടനുസരിച്ച് ക്രൈം നമ്പർ 168–-22 യു–- എസ് 354 (സി) ആയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. കൊടുങ്ങല്ലുർ ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിലാണ് മതിലകം പൊലീസ് കേസെടുത്തത്. പരാതി നൽകിയതോടെ യൂത്ത് കോൺഗ്രസ് നേതാക്കളെ രക്ഷിക്കാൻ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ രംഗത്തിറങ്ങി. എന്നാൽ യുവതി പിൻമാറിയില്ല. യുവതിയുടെ പരാതിയിൽ കേസെടുത്തതായും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് ശങ്കരൻ പറഞ്ഞു.
Post Your Comments