KannurKeralaNattuvarthaLatest NewsNews

സിഐടിയു ഭീഷണി: ഒറ്റപ്പെട്ട കാര്യങ്ങൾ നമ്മുടെ നാട്ടിൽ പർവതീകരിക്കുകയാണെന്ന് മന്ത്രി പി രാജീവ്

കണ്ണൂർ: മാതമംഗലത്ത് സിഐടിയു ഭീഷണിയെ തുടർന്ന് യുവാവ് കട അടച്ചു പൂട്ടിയ സംഭവത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിൽ നല്ല രീതിയിലുള്ള സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്നും സംസ്ഥാനത്ത് നിയമാനുസൃതാമായി വ്യവസായങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.

‘ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണിത്. നല്ല കാര്യങ്ങൾ പുറത്തേക്ക് വരുന്നില്ല. ഒറ്റപ്പെട്ട കാര്യങ്ങൾ മറ്റെല്ലാ സ്ഥലത്തുനിന്നും വിഭിന്നമായി നമ്മുടെ നാട്ടിൽ വിഷയങ്ങൾ പർവതീകരിക്കുകയാണ്. മാറിയ കാലത്തിനനുസരിച്ച് എല്ലാവരും ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം’. മന്ത്രി പി രാജീവ് പറഞ്ഞു.

‘അവൻ നിരപരാധിയാണ്, അറസ്റ്റ് അംഗീകരിക്കാൻ കഴിയില്ല’: കണ്ണൂർ ബോംബാക്രമണത്തിൽ അറസ്റ്റിലായ അക്ഷയിന്റെ പിതാവ്

മാതമംഗലത്ത് പ്രവർത്തിച്ചിരുന്ന എസ്ആർ.അസോസിയേറ്റ് എന്ന സ്ഥാപനം സിഐടിയു ഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കടയുടമ അടച്ചുപൂട്ടിയത്. കടയിൽ സാധനം വാങ്ങാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ അക്രമിച്ച സംഭവത്തിനു പിന്നാലെ തനിക്കും നിരന്തരം ഭീഷണിയുണ്ടായെന്നാണ് കടയുടമ റബീഹ് മുഹമ്മദ് കുട്ടി വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button