അബുദാബി: വീട്ടുടമയറിയാതെ ലാൻഡ്ലൈൻ നമ്പരിൽ നിന്ന് പ്രവാസി വീട്ടുജോലിക്കാരി വിളിച്ചത് അരലക്ഷത്തിലേറെ രൂപയുടെ ഫോൺകോളുകൾ. നാട്ടിലേക്ക് ഇന്റർനാഷണൽ കോളുകൾ വിളിച്ചാണ് വീട്ടുജോലിക്കാരി ഉടമയുടെ ടെലിഫോൺ ബിൽ കൂട്ടിയത്. സ്ത്രീ കോടതിയെ സമീപിച്ചു. തന്റെ അനുവാദമില്ലാതെ വീട്ടിലെ ലാൻഡ്ലൈനിൽ നിന്ന് ഇന്റർനാഷണൽ കോളുകൾ വിളിച്ചത് ചൂണ്ടിക്കാട്ടി വീട്ടുടമ ഫോണിൽ സംസാരിച്ചു. അൽ ഐൻ പ്രാഥമിക കോടതിയെയാണ് വീട്ടുടമ സമീപിച്ചത്. 3000 ദിർഹം ആവശ്യപ്പെട്ടാണ് വീട്ടുടമസ്ഥ കേസ് ഫയൽ ചെയ്തത്.
തന്റെ വീട്ടിൽ നിന്ന് ഒളിച്ചു കടക്കുന്നതിന് മുൻപ് അടുക്കളയിലെ പാത്രങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിന് 2,000 ദിർഹം അധികം നൽകണമെന്നും അറബ് സ്ത്രീ ആവശ്യപ്പെട്ടു. കൂടാതെ തനിക്കുണ്ടായ ധാർമ്മിക, സാമ്പത്തിക നഷ്ടങ്ങൾക്ക് പകരമായി 5,000 ദിർഹവും വീട്ടുജോലിക്കാരി നൽകണമെന്നും വീട്ടുടമസ്ഥ ആവശ്യപ്പെട്ടു. വീട്ടുജോലിക്കാരി വിളിച്ച ഇന്റർനാഷണൽ കോളുകളുടെ ബില്ലിന്റെ കോപ്പിയും വീട്ടുടമസ്ഥ കോടതിയിൽ ഹാജരാക്കിയിരുന്നു. ടെലിഫോൺ ബിൽ അടയ്ക്കാതെയാണ് വീട്ടുജോലിക്കാരി കടന്നുകളഞ്ഞതെന്ന് അറബ് സ്ത്രീ ആരോപിക്കുന്നത്.
കേസ് പരിഗണിച്ച കോടതി 2,574 ദിർഹത്തിന്റെ ടെലിഫോൺ ബില്ല് വീട്ടുജോലിക്കാരി അടച്ചിട്ടില്ലെന്ന് കണ്ടെത്തി. വീട്ടു ജോലി തുക അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Read Also: സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് വീണ്ടും സ്വർണ്ണക്കടത്ത്: നെടുമ്പാശേരിയില്‍ 7 യാത്രക്കാർ പിടിയിൽ
Post Your Comments