പനാജി: ഗോവ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 78.94 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 11.6 ലക്ഷം പേരാണ് വോട്ടർമാർ. 2017 ൽ 82.56 ശതമാനമായിരുന്നു പോളിങ്ങ്.
Also Read : കാവി എനിക്ക് കണ്ണിന് കുളിര്‍മ നല്‍കുന്ന നിറം; പച്ച മുസ്‌ലിങ്ങളുടെ നിറമല്ല: ആരിഫ് മുഹമ്മദ് ഖാന്‍
40 മണ്ഡലങ്ങളുള്ള ഗോവയിൽ 301 പേരാണ് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് (ബി.ജെ.പി), മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദിഗമ്പർ കാമത്ത് (കോൺഗ്രസ്), മുൻ മുഖ്യമന്ത്രി ചർച്ചിൽ അലിമാവൊ (തൃണമൂൽ), ബി.ജെ.പി വിമതരായ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പരസേകർ, മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖർ. മുഖ്യമന്ത്രി പ്രമോദ് സാവന്ത് മത്സരിക്കുന്ന സാൻക്വീലിം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ്.
Post Your Comments