ThiruvananthapuramKeralaNattuvarthaLatest NewsNews

ഏക സിവിൽകോഡിനെ അനുകൂലിക്കുന്നു: മുസ്ലീം ലീ​ഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണെന്ന് ഗവർണർ

'കാവി എനിക്ക് പരിത്യാ​ഗത്തിന്റെ നിറമാണ്, പച്ച മുസ്ലീങ്ങളുടെ നിറമല്ല'

തിരുവനന്തപുരം: ഏക സിവിൽകോഡിനെ അനുകൂലിക്കുന്നു എന്ന് നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏക സിവിൽകോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാവി നിറം തനിക്ക് കണ്ണിന് കുളിർമ്മയേകുന്നതാണെന്നും മുസ്ലീമിന്റെ നിറമല്ല പച്ചയെന്നും അദ്ദേഹം പറഞ്ഞു. ഖുറാൻ അടിസ്ഥാനമാക്കിയാണ് താൻ സംസാരിക്കുന്നതെന്നും മുസ്ലീം ലീ​ഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ​ഗവർണർ വ്യക്തമാക്കി.

‘ഏക സിവിൽകോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ല. വിവാഹനിയമങ്ങൾ എല്ലാ വിഭാ​ഗത്തിനും ഏകീകരിക്കപ്പെടും. മുസ്ലീം വിവാഹങ്ങളിൽ എത്ര പേർ കൃത്യമായി വധുവിന് മെഹർ കൊടുക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ട്. ദുഷിച്ച ആസൂത്രണമാണത്. ഇസ്ലാമിൽ അന്തർലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാർ.’ ഗവർണർ പറഞ്ഞു.

തുർക്കി എയർലൈൻസിന്റെ ‘രക്ഷകൻ’ ഇനി എയർ ഇന്ത്യയുടെ സിഇഒ

‘കാവി എനിക്ക് പരിത്യാ​ഗത്തിന്റെ നിറമാണ്. ത്യാ​ഗത്തിന്റെയും മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്. പച്ച മുസ്ലീങ്ങളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്. എനിക്ക് രാഷ്ട്രീയ ചർച്ചകളിലിടപെടാൻ താല്പര്യമില്ല’. ഗവർണർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button