തിരുവനന്തപുരം: കാവി തനിക്ക് കണ്ണിന് കുളിര്‍മ നല്‍കുന്ന നിറമാണെന്നും പച്ച മുസ്‌ലിങ്ങളുടെ നിറമല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിവാദം മുസ്‌ലിം പെണ്‍കുട്ടികളെ വീടകങ്ങളില്‍ തളച്ചിടാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും ദുഷിച്ച ആസൂത്രണമാണ് ഇതിന് പിന്നിലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘കാവി എനിക്ക് പരിത്യാഗത്തിന്റെ നിറമാണ്. ത്യാഗത്തിന്റെയും മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്. പച്ച മുസ്ലീങ്ങളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്’. ഗവര്‍ണര്‍ പറഞ്ഞു.
ഹിജാബ് ഇസ്ലാമിലുള്ളതാണെന്ന് പറയുന്നവര്‍ ഗൂഢാലോചനക്കാരാണ്. മുസ്ലിം ലീഗ് തന്നെ ഇസ്‌ലാം വരുദ്ധനാക്കാന്‍ വേണ്ടി ശ്രമിക്കുന്നുവെന്നും ഗവര്‍ണര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഏക സിവില്‍ കോഡ് ആരുടെയും അവകാശവും സ്വത്ത്വവും ഹനിക്കാനല്ലെന്നും വിവാഹ നിയമങ്ങള്‍ എല്ലാ വിഭാഗത്തിലും ഏകീകരിക്കപ്പെടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
Post Your Comments