Latest NewsKeralaNattuvarthaNews

യുവതി വീട്ടിൽ പ്രവസിച്ചു : രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

പത്തനംതിട്ട: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹസാരിബാഗ് സ്വദേശിയും നിലവിൽ അടൂർ പന്നിവിഴ താമസവുമായ കാളി റാമിന്റെ ഭാര്യ സരിത ദേവി (30) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം.

Also Read : ‘ചെങ്കൊടിയുടെ മുന്നിൽ പച്ച വൃത്തത്തിൽ ഉള്ളത് കൊല്ലപ്പെട്ടയാൾ, നടുവിൽ നിൽക്കുന്നത് ബോംബെറിഞ്ഞയാൾ’: ഷാഫി പറമ്പിൽ

പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ സരിതയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് സാധിച്ചില്ല. തുടർന്ന് ഇവർ സ്ഥലത്തെ ആശാ പ്രവർത്തകയെ ബന്ധപ്പെട്ടു. ഇതിനിടയിൽ വീട്ടിൽ വെച്ച് തന്നെ സരിത കുഞ്ഞിന് ജന്മം നൽകി. സംഭവം അറിഞ്ഞെത്തിയ ആശാ പ്രവർത്തകയാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. ആംബുലൻസ് ജീവനക്കാർക്ക് പലരും അഭിനന്ദനങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button