Latest NewsNewsBusiness

പുതിയ സ്കോർപിയോ ഈ വർഷം വിപണിയിൽ അവതരിപ്പിക്കും

മുംബൈ: പുതിയ സ്കോർപിയോ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര. വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂൺ മാസത്തിൽ മോഡലിനെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോർട്ട്. എസ്‌യുവിയുടെ പുതിയ മോഡൽ ശക്തമായ എഞ്ചിനുകൾക്കൊപ്പം സമഗ്രമായ സൗന്ദര്യവർദ്ധക മാറ്റങ്ങൾക്കും ഫീച്ചർ നവീകരണങ്ങൾക്കും സാക്ഷ്യം വഹിക്കും.

എതിരാളിയായ ഹ്യൂണ്ടായ് അല്‍ക്കാസറിനെക്കാള്‍ കരുത്തുറ്റ എഞ്ചിനുമായിട്ടായിരിക്കും പുത്തന്‍ സ്കോർപിയോ എത്തുകയെന്ന് ടീം ബിഎച്ച്പിയെ ഉദ്ധരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ 2022 മഹീന്ദ്ര സ്കോർപിയോ 2.0 എൽ, 4-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി വരുമെന്നാണ് റിപ്പോർട്ടുകൾ നല്‍കുന്ന സൂചന. ഉയർന്ന വേരിയന്റുകൾക്ക് 160/170 ബിഎച്ച്പിയും താഴ്ന്ന വേരിയന്റുകൾക്ക് 130 ബിഎച്ച്പിയും.

പുതിയ 2.0 എൽ, 4-സിലിണ്ടർ mHawk ഡീസൽ എഞ്ചിനും ഉണ്ടാകും. സ്കോർപിയോയ്ക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ലെങ്കിലും ഹ്യൂണ്ടായ് അൽകാസറുമായി മത്സരിക്കും. 2.0L, 4-സിലിണ്ടർ പെട്രോൾ, 1.5L, 4-സിലിണ്ടർ ഡീസൽ എഞ്ചിനുകൾക്കൊപ്പം 192Nm-ൽ 159bhp-ഉം 250Nm-ൽ 115bhp-ഉം നൽകുന്ന ഹ്യൂണ്ടായിയുടെ SUV ആണ് വരാൻ പോകുന്നത്. അതായത്, പുതിയ സ്കോർപിയോ അൽകാസറിനേക്കാൾ ശക്തമായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button