![](/wp-content/uploads/2022/02/whatsapp-image-2022-02-13-at-12.03.32-pm.jpeg)
കൊച്ചി: ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിന് എതിരായ പോക്സോ കേസ് കെട്ടിച്ചമച്ചത് ആണെന്ന് പ്രതിയുടെ സഹായി അഞ്ജലി. അവരുടെ തട്ടിപ്പുകൾ പുറത്ത് വരും എന്ന ഭയം കാരണമാണ് പരാതിക്കാർ തനിക്കെതിരെ ആരോപണവുമായി രംഗത്ത് എത്തുന്നതെന്നും അഞ്ജലി ആരോപിച്ചു. തന്റെ പ്രതികരണം ഒരു വീഡിയോയുടെ രൂപത്തിൽ അഞ്ജലി പുറത്തുവിടുകയായിരുന്നു.
‘വട്ടിപ്പലിശയ്ക്ക് പണം കടം കൊടുക്കാറുള്ള ഈ സ്ത്രീയും അവരുടെ കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്ത് വരാതിരിക്കാൻ തുടക്കം മുതൽ തന്നെ എന്‍റെ ജീവിതം വെച്ച് കളിച്ചുകൊണ്ടിരിക്കുകയാണ്. അവർ സ്വന്തം മകളെ മുന്നിൽ നിർത്തി എനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുമെന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. നാളെ പല കള്ളക്കേസുകളും എനിക്ക് നേരെ വരുമെന്ന് അറിയാം.
ഞാൻ മയക്കുമരുന്നിന്‍റെ പ്രധാന ഡീലറാണ് എന്നാണ് അവർ ഇപ്പോൾ ആരോപിക്കുന്നത്. ഞാൻ ഹണിട്രാപ്പിൽ ആൾക്കാരെ കുടുക്കുന്ന ആൾ ആണെന്നും അവർ ആരോപിക്കുന്നു. ഞാൻ കള്ളപ്പണം, പണം തട്ടിപ്പ് എന്നിവയൊക്കെ ചെയ്‌തെന്നാണ് അവർ പറയുന്നത്. ആരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് നന്നായി അറിയാം. അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാനാണ് അവർ ആരോപണങ്ങൾ ഉന്നയിക്കുന്നത്.’ അഞ്ജലി വീഡിയോയിൽ പറയുന്നു.
Post Your Comments