കൊല്ലം : മുന്‍കൂര്‍ അനുമതില്ലാതെ പുസ്തകം എഴുതിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ നടപടിയെടുക്കാത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവശങ്കർ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ ബാധിക്കുക മുഖ്യമന്ത്രിയെ ആയിരിക്കുമെന്നതിനാലാണ് നടപടി സ്വീകരിക്കാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
പുസ്തകം എഴുതിയതുൾപ്പെടെ ശിവശങ്കറിന്റെ എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു എന്നാണ് സർക്കാർ സമീപനം നൽകുന്ന സൂചനയെന്നും സുരേന്ദ്രൻ പറഞ്ഞു. പുസ്തകം പുറത്തുവന്നതിന് പിന്നാലെ ശിവങ്കർ സർക്കാരിന് വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുറ്റക്കാരനായ ശിവശങ്കറിനെ സർക്കാർ സർവ്വീസിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ സർക്കാർ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉയരുന്നത്. എന്നാൽ, ശിവശങ്കർ സർക്കാരിനെ വിമർശിക്കാത്തതിനാൽ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.
Post Your Comments