ജിയോയുടെ ലാപ്ടോപ്പ് ജിയോബുക്ക് വിപണിയിൽ അവതരിപ്പിക്കുന്നു. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാപ്ടോപ്പ് പ്രവര്‍ത്തിക്കുക. എന്നാൽ ജിയോബുക്ക് വിപണിയിൽ എന്ന് എത്തുമെന്ന കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഏറെ വൈകാതെ ലാപ്ടോപ്പ് വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
മീഡിയ ടെക് എംടി8788, സ്നാപ്ഡ്രാഗണ്‍ 665 എന്നിവകളിലൊരു ചിപ്സെറ്റാണ് ലാപ്ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാം, 1366×768 എല്‍സിഡി ഡിസ്പ്ലേ എന്നീ സവിശേഷതകളും ലാപ്ടോപ്പിനുണ്ട്. മിനി-എച്ച്ഡിഎംഐ കണക്ടര്‍, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, 4ജി, ബ്ലൂടൂത്ത് സംവിധാനങ്ങളും ജിയോബുക്കിനുണ്ടാവും.
Read Also:- ‘മല്ലിയിട്ടു തിളപ്പിച്ച വെള്ളം’ കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള മികച്ച പരിഹാരം!
ജിയോ സ്റ്റോര്‍, ജിയോ മീറ്റ്സ്, ജിയോ പേജസ്, മൈക്രോസോഫ്റ്റ് ടീംസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആപ്പുകള്‍ ലാപ്ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ചൈനീസ് കമ്പനിയായ എംഡൂര്‍ ഡിജിറ്റല്‍ ടെക്നോളജിയാണ് ലാപ്ടോപ്പ് നിര്‍മ്മിക്കുക.
Post Your Comments