കുണ്ടറ: 100 വർഷമായി പള്ളിയുടെ പേരിൽ പ്രമാണമുള്ള ഏഴ് സെന്റ് ഭൂമിയിൽ വിലക്കുമായി പള്ളിക്ക് സ്ഥലം നൽകിയ ഉടമയുടെ പിൻമുറക്കാർ. കിഴക്കേകല്ലട പഞ്ചായത്തിൽ ഓണമ്പലം ഏഴാം വാർഡിലാണ് ഈ തർക്ക സ്ഥലം സ്ഥിതി ചെയ്യുന്നത്.
1922-ൽ കോട്ടപ്പുറം പള്ളി വിശ്വാസികൾക്ക് എഴുതി കിട്ടിയതാണ് ഈ ഭൂമി. 1968-ൽ 7 സെന്റ് ഉൾപ്പെട്ട കുടുംബ ഭൂമി ഓഹരി വച്ചപ്പോഴും പള്ളിക്കു നൽകിയ ഭൂമി ഓഹരി വസ്തുവിനോട് ഒപ്പം ഉൾപ്പെടുത്തി ആധാരം ചമച്ചതായി ആരോപണം ഉയരുന്നുണ്ട്.
കോട്ടപ്പുറം പള്ളി വിശ്വാസികളുടെതെന്ന് ഒരു നൂറ്റാണ്ടുകാലമായി പ്രമാണത്തിലുള്ള 7 സെന്റിൽ ഒരു താൽക്കാലിക കുരിശടി സ്ഥാപിക്കാൻ ഇടവക വികാരി ഫാ. ജോസ് ലാസറിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ എത്തിയപ്പോഴാണ് തടസവാദം ഉന്നയിച്ച് പൊലീസുമായി എതിർകക്ഷികൾ എത്തിയത്.
Read Also : ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു: റോയിക്കെതിരേ കൂടുതൽ പരാതികൾ
എതിർചേരിയിൽ സ്ഥലമുടമകൾ എന്ന് അവകാശപ്പെടുന്ന ഊരൂട്ടുകടവ് കുടുംബാംഗങ്ങളാണ്. റവന്യൂ അധികൃതരും കിഴക്കേകല്ലട സിഐ സതീഷ് കുമാറും സ്ഥലത്തെത്തി സമാധാനാന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുകയാണ്. ഇരുകൂട്ടർക്കും സ്റ്റോപ്പ് മെമോ നൽകി. കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് അംഗം രാജു ലോറൻസ് മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി ഇരുകൂട്ടരുമായി സമാധാന ചർച്ച നടത്തി. യഥാർഥ രേഖകളും തെളിവുകളും കിട്ടുംവരെ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് പൊലീസ് നിർദേശം നൽകി.
Post Your Comments