Latest NewsNewsIndia

ഡല്‍ഹിയില്‍ 24കാരി കൂട്ട ബലാത്സംഗത്തിനിരയായി, യുവതിയെ കൈകാല്‍ കെട്ടി ഒന്നാംനിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ചൂരു നഗരത്തില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി നാലംഗ സംഘം യുവതിയെ അതിക്രൂര കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹി സ്വദേശിനിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. രാജസ്ഥാനിലെ ചുരുവിലെത്തിയ യുവതിയെ പ്രതികളായ ദേവേന്ദ്ര സിംഗും വിക്രം സിംഗും ഹോട്ടലിലേയ്ക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു.

Read Also : ഹിജാബ് നിരോധിച്ചാൽ ഗുരുതര പ്രത്യാഘാതം: ഹർജികൾ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിമാർക്ക് ഖാലിസ്ഥാൻ ഭീഷണി

ബലാത്സംഗത്തിനു ശേഷം കയ്യുംകാലും കെട്ടി യുവതിയെ ഹോട്ടലിന്റെ മുകളില്‍നിന്നു താഴേയ്ക്കു തള്ളിയിട്ടു. കയര്‍ കെട്ടിടത്തിന്റെ വശത്ത് ഉടക്കി നിന്നതുമൂലം 25കാരിയായ യുവതി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസാണ് യുവതിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button