ബംഗളൂരു: ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിമാർക്ക് നേരെ ഭീഷണിയുമായി ഖാലിസ്ഥാൻ. ഹിജാബിന് അനുമതി നൽകി കൊണ്ടായിരിക്കണം അന്തിമ വിധി പ്രസ്താവിക്കേണ്ടതെന്നാണ് ഭീഷണി. സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ ഗുർപവന്ത് സിംഗ് പന്നുനാണ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ശബ്ദസന്ദേശം പുറത്തുവിട്ടത്.
വിഷയത്തിൽ ഹൈക്കോടതി തിങ്കളാഴ്ച അന്തിമ വിധി പറയാനിരിക്കെയാണ് ഖാലിസ്ഥാൻ നേതാവ് ഭീഷണി മുഴക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തരുതെന്നും അങ്ങിനെ ചെയ്താൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഗുർപവന്ത് സിംഗ് പന്നു ഭീഷണിയിൽ പറയുന്നു.
‘ഹിജാബ് നിരോധിക്കുന്നത് ഇസ്ലാം മത സ്വാതന്ത്ര്യത്തിന് എതിരാണ്. ഹിജാബ് നിരോധിച്ചാൽ പഞ്ചാബിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് ഫോർ ജസ്റ്റിസ് ഹിതപരിശോധന നടത്തിയത് പോലെ, ഹിജാബ് വിഷയത്തിലും നടത്തും. അതുകൊണ്ട് ഒരിക്കൽ കൂടി ഹിജാബ് നിരോധിക്കരുതെന്ന് ഒർമ്മിപ്പിക്കുന്നു.’ ഗുർപവന്ത് സിംഗ് പന്നു ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നു.
Post Your Comments