കീവ്: ഉക്രൈനിലെ എംബസി ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് ഓസ്ട്രേലിയ. ഞായറാഴ്ചയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇങ്ങനെയൊരു തീരുമാനമെടുത്തത്. കാര്യങ്ങൾ വളരെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഉക്രൈൻ അതിർത്തിയിൽ വൻ സൈനിക വിന്യാസം റഷ്യ നടത്തിയിരിക്കുന്നു. കരിങ്കടലിൽ യുദ്ധക്കപ്പലുകൾ ഉത്തരവ് കാത്തു കിടക്കുന്നുണ്ട്. അതിനാൽ, സ്ഥിതിഗതികൾ രൂക്ഷമാവുന്നുതിനു മുൻപ്, നാട്ടിലെത്തിച്ചേരാൻ പ്രധാനമന്ത്രി നയതന്ത്രജ്ഞരോട് നിർദ്ദേശിച്ചു. താൽക്കാലികമായി ഇവരെ ഉക്രൈന് 70 കിലോമീറ്റർ പടിഞ്ഞാറുള്ള നഗരത്തിലേക്ക് മാറ്റിയിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നടത്തിയ അനുരഞ്ജന സംഭാഷണം ഫലം കാണാതെ വന്നതോടെയാണ് രാജ്യങ്ങൾ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു തുടങ്ങിയത്. അമേരിക്കൻ എംബസി ഉദ്യോഗസ്ഥരോട് അടിയന്തരമായി നാട്ടിലെത്താൻ പ്രസിഡന്റ് ബൈഡൻ നിർദ്ദേശിച്ചിരുന്നു.
Post Your Comments