Latest NewsUSANewsInternationalUK

സഹയാത്രികയെ വിമാനത്തില്‍ ബലാല്‍സംഗം ചെയ്ത നാല്പതുകാരൻ പിടിയിൽ

ലണ്ടൻ: സഹയാത്രികയെ ബലാല്‍സംഗം ചെയ്ത കേസില്‍ നാല്പതുകാരൻ ഹീത്രൂ വിമാനത്താവളത്തില്‍ അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ നിന്നും ബ്രിട്ടനിലെ ലണ്ടനിലേക്ക് പോവുകയായിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിൽ വച്ചായിരുന്നു ആക്രമണം. പിടിയിലായത് ബ്രിട്ടീഷ് പൗരനാണെന്ന് .

ബിസിനസ് ക്ലാസിൽ വെവ്വേറെ കാബിനില്‍ ആയിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. സഹയാത്രികർ ഉറങ്ങുന്ന നേരത്ത് ഇയാള്‍ അടുത്ത കാബിനിലേക്ക് നിരങ്ങി ചെന്ന് സ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. യാത്രയുടെ തുടക്കത്തിൽ ഇരുവരും സംസാരിച്ചിരുന്നതായും ഉറങ്ങാനുള്ള മരുന്നുകൾ കഴിച്ചിരുന്നതിനാൽ പെട്ടെന്ന് ഉറങ്ങിപ്പോയതായും യുവതി പറഞ്ഞു. ഉറക്കത്തിലാണ് ശരീരത്തില്‍ മറ്റൊരാളുടെ സാന്നിധ്യം അറിഞ്ഞത്. തന്റെ വായ് പൊത്തിപ്പിടിച്ച് അര്‍ദ്ധനഗ്‌നയാക്കിയ ശേഷമായിരുന്നു അക്രമണം.

അജ്ഞാത മരുന്ന് കുത്തിവെച്ച് ടാക്സി ഡ്രൈവറെ കൊന്ന് പണം തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

താൻ ബഹളം വയ്ക്കുന്നത് കണ്ടാണ് അയാൾ പിന്മാറിയതെന്നും പരാതിയിൽ യുവതി പറയുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തത്. ഉടനെ തന്നെ യുവതിയെ ലൈംഗിക അതിക്രമങ്ങള്‍ക്കുള്ള കൗണ്‍സലിംഗ് സെന്ററിലേക്ക് കൊണ്ടുപോയി. യുവതിയുടെ മൊഴിയെടുത്തു. കേസിൽ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button