Latest NewsIndiaNews

രാഹുലിനും പ്രിയങ്കയ്ക്കും അറിയാവുന്ന ഏക കാര്യം വിമര്‍ശനം : യോഗി ആദിത്യനാഥ്

കേരളത്തിലെത്തുമ്പോള്‍ യുപിയെയും വിദേശത്ത് ഇന്ത്യയേയും വിമര്‍ശിക്കും

ലഖ്‌നൗ : രാഹുലിനും പ്രിയങ്കയ്ക്കും അറിയാവുന്ന ഏക കാര്യം വിമര്‍ശനമാണെന്ന് യോഗി ആദിത്യനാഥ്. ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

Read Also : ഓൺലൈൻ ട്രേഡർ, എംഎ, എംബിഎ ബിരുദം: ചായക്കടയിൽ ജോലിക്ക് നിന്നിരുന്ന കൊലക്കേസ് പ്രതി ചില്ലറക്കാരനല്ലെന്ന് പോലീസ്

‘ഗാന്ധി കുടുംബത്തിലെ നാലു പേരെ ഉത്തര്‍പ്രദേശ് പാര്‍ലമെന്റിലേക്ക് അയച്ചു. എന്നാല്‍ രാഹുലും പ്രിയങ്കയും കേരളത്തില്‍ പോകുമ്പോള്‍ യുപിയെ വിമര്‍ശിക്കുകയും യുപിക്കാരെ പുച്ഛത്തോടെ കാണുകയും ചെയ്യുന്നു. ഇരുവരും ഇന്ത്യക്ക് പുറത്ത് പോകുമ്പോള്‍, രാജ്യത്തിന് നേരെ വിരല്‍ ഉയര്‍ത്തുന്നു. അവര്‍ ഇന്ത്യയിലെ ജനങ്ങളില്‍ വിശ്വസിക്കുന്നില്ല’ – അദ്ദേഹം പറഞ്ഞു.

അടുത്തിടെ കേരളത്തിനെതിരെ യോഗി ഉന്നയിച്ച വിമര്‍ശനം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ ഉത്തര്‍പ്രദേശിന്റെ കാര്യം കശ്മീര്‍, കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെപ്പോലെയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ മറുപടിയുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button