Latest NewsNewsIndia

‘മിഷന്‍ റോജ്‌ഗര്‍’; 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

പ്രത്യേക ആപ്പും വെബ് പോര്‍ട്ടലും തയാറാക്കും. രണ്ടാഴ്ച കൂടുംതോറും ജോലി സംബന്ധമായ ഡേറ്റകള്‍ അപ്ഡേറ്റ് ചെയ്യും.

ലക്‌നൗ: സംസ്ഥാനത്ത് പുതിയ പദ്ധതിയുമായി യോഗി സർക്കാർ. 2021 മാര്‍ച്ചോടെ പൊതു, സ്വകാര്യമേഖലകളില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്. ‘ മിഷന്‍ റോജ്‌ഗര്‍’ എന്ന പദ്ധതി പ്രകാരം അടുത്ത വർഷം മാര്‍ച്ചോടെ സംസ്ഥാനത്തെ 50 ലക്ഷത്തിലേറെ യുവാക്കള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ മേഖലയിലുമടക്കം ജോലിയ്ക്കായി അപേക്ഷിക്കാന്‍ അവസരം ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു.

Read Also: ‘തേജസ്വി വളരെ നല്ല കുട്ടി, പ്രായമാകുമ്പോള്‍ ബിഹാറിനെ നയിക്കാം’; ബി.ജെ.പി നേതാക്കള്‍

ഇതിനായി സംസ്ഥാനത്ത് പ്രത്യേക ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കുമെന്നും ഒഴിവ് സംബന്ധിച്ച വിവരങ്ങള്‍ അടക്കം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. പ്രത്യേക ആപ്പും വെബ് പോര്‍ട്ടലും തയാറാക്കും. രണ്ടാഴ്ച കൂടുംതോറും ജോലി സംബന്ധമായ ഡേറ്റകള്‍ അപ്ഡേറ്റ് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button