KeralaLatest NewsIndia

മോഡലാക്കാമെന്ന് പറഞ്ഞ് കൊച്ചിയിലെത്തിച്ചത് അഞ്ജലി: മകളുമായെത്തി നമ്പർ 18 ഹോട്ടലിലെത്തിയപ്പോൾ നടന്നത് ക്രൂര പീഡനം

പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.

കൊച്ചി : ഡിജെ പാർട്ടിക്കിടെ നമ്പർ 18 ഹോട്ടലിൽ വെച്ച് ഹോട്ടൽ ഉടമ റോയി വയലാറ്റ് തന്റെ പ്രായപൂർത്തിയാകാത്ത മകളെ കയറിപ്പിടിക്കുകയായിരുന്നെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. പാർട്ടിക്കിടെ റോയി തന്നെയും മകളെയും ഉപദ്രവിച്ചെന്നും യുവതി വ്യക്തമാക്കുന്നു. ഒടുവിൽ തങ്ങൾ ഇരുവരും ഹോട്ടലിൽ നിന്നും ഇറങ്ങിയോടുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി. പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

ഫോർട്ട്കൊച്ചി പൊലീസ് തുടരന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. സ്വയം സംരംഭകയെന്ന് പരിചയപ്പെടുത്തിയ അഞ്ജലി വടക്കേപുര ശരിക്കും ചെയ്യുന്നത് പിമ്പിങ്ങാണോ എന്ന സംശയത്തിലേക്കാണ് പരാതി എത്തുന്നത്. സൈജുവിന്റെ സുഹൃത്തും കോഴിക്കോടു സ്വദേശിനിയുമായ അഞ്ജലി വടക്കേപുരയ്ക്കലാണ് തന്നെ കൊച്ചിയില്‍ എത്തിച്ചതെന്നും കൂടുതതല്‍ പേരെ ഇവര്‍ കൊച്ചിയില്‍ എത്തിച്ചിട്ടുണ്ടെന്നുമാണ പരാതി ഉയര്‍ന്നിരിക്കുന്നത്.

കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി എന്ന പേരിലാണ് ഇവര്‍ തങ്ങളുടെ ഇടപാടുകള്‍ക്ക മറപിടിക്കുന്നത് എന്നാണ് ആരോപണം. ഇവര്‍ ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പടെ അഞ്ചിലേറെ പെണ്‍കുട്ടികളെ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നുമാണ് ഇരയായ പെണ്‍കുട്ടി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്ത്രപൂർവം അഞ്ജലിയും സൈജുവും ചേർന്നു നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഹോട്ടലിൽ വച്ചു റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി.

അഞ്ജലിയെ അല്ലാതെ മറ്റാരെയും പെൺകുട്ടിക്കു മനസ്സിലായിരുന്നില്ല. മോഡലുകൾ കൊല്ലപ്പെട്ട വാർത്തകളിലൂടെ റോയിയെയും സൈജുവിനെയും തിരിച്ചറി‍ഞ്ഞ പെൺകുട്ടിയും അമ്മയും കോഴിക്കോട് പൊലീസിനോടു പരാതിപ്പെട്ടിരുന്നു. പിന്നീട് ജനുവരി 31നു കൊച്ചിയിലെത്തി പരാതി നൽകി.നമ്പർ 18 ഹോട്ടലിൽ റോയി വയലാറ്റിനും മറ്റ് ഉന്നതർക്കുമായി പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന അഞ്ജലി വടക്കേപുരയ്ക്കൽ ലഹരിക്ക് അടിമയാണെന്ന് പോക്സോ കേസിലെ ഇര വെളിപ്പെടുത്തി.

അഞ്ജലിക്കൊപ്പം ജോലി ചെയ്യുമ്പോൾ ഇവർ ലഹരി ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റോയിക്കെതിരായ പോക്സോ കേസിലെ ഇര വെളിപ്പെടുത്തി. രക്തസമ്മർദ്ദത്തിനുള്ള മരുന്നാണ് എന്ന് പറഞ്ഞാണ് ഇവർ പെൺകുട്ടിയുടെ മുന്നിൽ വെച്ച് ലഹരി ഉപയോ​ഗിച്ചിരുന്നത്. പിന്നീട്, എക്സൈസുകാർ കാണിച്ചു തന്നപ്പോഴാണ് ഇതെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു.

ഇവർ നാർകോട്ടിക് ലിസ്റ്റിലുള്ള വിവരം അറിഞ്ഞ് നേരിട്ടു ചോദിച്ചപ്പോൾ സമ്മതിക്കുകയും ഇതോടെ പേടിയായി ജോലിക്കു പോകാതിരിക്കുകയായിരുന്നു എന്നുമാണ് പെൺകുട്ടി വെളിപ്പെടുത്തുന്നത്.മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അന്‍സി കബീറും(25) 2019 ലെ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും(26) സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്പാണ് ഇവര്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദുരുപയോഗം ചെയ്തതെന്ന് ഇരയായ യുവതി വെളിപ്പെടുത്തിയതോടെ കേസില്‍ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button