ThiruvananthapuramKeralaNattuvarthaLatest NewsNews

ഏതോ ഒരുത്തന്റെ കൈകൊണ്ട് എന്റെ കു‍ഞ്ഞ് മരിച്ചെന്ന് അറിഞ്ഞ നിമിഷം മുതൽ തകർന്നു പോയതാണ്: വിനീതയുടെ പിതാവ്

തിരുവനന്തപുരം: മകളെ കൊന്ന പ്രതിയെ പോലീസ് പിടികൂടിയതിൽ സന്തോഷമുണ്ടെന്ന്, കൊല്ലപ്പെട്ട വിനീതയുടെ മാതാപിതാക്കൾ. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട വിനീതയുടെ മകൻ അക്ഷയ് ആവശ്യപ്പെട്ടു. ഭർത്താവ് മരിച്ചതോടെ മകൾ മാനസികമായി തകർന്നിരുന്നുവെന്നും അത് മറികടക്കാനാണ് ജോലിക്കു വിട്ടതെന്നും അമ്മ രാഗിണി പറഞ്ഞു. വിനീതയുടെ മരണത്തോടെ അനാഥരായ മക്കളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ സഹായം പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

‘അവൾ പോയതിന്റെ ദുഃഖം പറഞ്ഞറിയിക്കാനാകില്ല. അവളായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം. വളരെ കഷ്ടപ്പെട്ടാണ് ഞാൻ മക്കളെ വളർത്തിയത്. അവരിൽ ഒരാളെ മാരകമായി കുത്തി കൊലപ്പെടുത്തിയ ദുഷ്ടനെതിരെ വേണ്ട നടപടി സ്വീകരിക്കണം. ഇനിയും മറ്റുള്ളവർക്കെതിരെ ഇങ്ങനെ ഉണ്ടാകരുത്. അവൾക്ക് രണ്ടു കുട്ടികളുണ്ട്. അവരുടെ ജീവിതം ഇനി എന്താണെന്ന് എനിക്ക് അറിയില്ല’. വിനീതയുടെ അച്ഛൻ പറഞ്ഞു.

ഇങ്ങനെ ചെയ്യുന്നത് ചില ഉന്നത സ്ഥാനങ്ങള്‍ക്ക് വേണ്ടി, ഗവര്‍ണര്‍ പൂര്‍ണമായി ആര്‍എസ്എസ് ശൈലിയിലേക്ക് മാറി: കെ മുരളീധരന്‍

‘സാധാരണ പോകുന്നതിലും സന്തോഷത്തിലാണ് അന്ന് അവൾ വീട്ടിൽനിന്ന് ഇറങ്ങിയത്. രാവിലെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ ഉത്സവമായിരുന്നു. കുട്ടികളെ ഒരുക്കി അവരുടെ ഫോട്ടോ എടുത്ത് എന്റെ കൂടെ അമ്പലത്തിൽ പോയി വന്നതാണ്. പിറ്റേന്നു ഞങ്ങൾ തിരിച്ചെത്തി, അവൾ വന്നില്ല. അവളുടെ പൊതിഞ്ഞുകെട്ടിയ ജഡമാണ് പിന്നെ കാണുന്നത്. എനിക്ക് വേദന സഹിക്കാനാകുന്നില്ല’. വിനീതയുടെ അച്ഛൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button