ErnakulamLatest NewsKeralaNattuvartha

കലൂരിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ വിദ്യാർത്ഥിനികളും: മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി മൊഴി

വ്യാഴാഴ്ച രാത്രി കലൂരിൽ വെച്ചാണ് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കൊലപ്പെടുത്തിയത്.

കൊച്ചി: കലൂരിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വഴിത്തിരിവ്. വാഹനം ഓടിച്ച പ്രതികൾ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. അപകടസമയത്ത് കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ പ്രതികൾ അവിടെ നിന്ന് മാറ്റുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യം പ്രമുഖ മാധ്യമം പുറത്തുവിട്ടു. സംഭവത്തിൽ പൊലീസ് യുവാക്കള്‍ക്കെതിരെ പോക്സോ കേസ് എടുത്തു.

Also read: ‘ഞങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ’: കൊവിഡ് ടെസ്റ്റ് നിരക്കുകൾ കുത്തനെ കുറച്ചതിനെ എതിർത്ത് ലാബ് ഉടമകൾ

വ്യാഴാഴ്ച രാത്രി കലൂരിൽ വെച്ചാണ് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കൊലപ്പെടുത്തിയത്. അപകടശേഷം നിർത്താതെ പോയ കാർ പിന്നീട് രണ്ട് ഓട്ടോറിക്ഷകളെ ഇടിച്ച് തെറിപ്പിച്ചു. തുടർന്ന് നാട്ടുകാരാണ് വാഹനം ഓടിച്ച യുവാക്കളെ പിടികൂടി നോർത്ത് പൊലീസിന് കൈമാറിയത്. അപകടം നടക്കുന്ന സമയത്ത് യൂണിഫോം ധരിച്ച രണ്ട് പെൺകുട്ടികളും കാറിൽ ഉണ്ടായിരുന്നു. എന്നാൽ അപകടത്തിന് പിറകെ ഇവരെ കാറിൽ നിന്ന് മാറ്റുകയായിരുന്നു.

നോർത്ത് പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ, ക‌ഞ്ചാവ് ബീഡി എന്നീ മയക്കുമരുന്നുകൾ കണ്ടെത്തുന്നത്. ഇതിന് പിന്നാലെയാണ് കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികൾ, യുവാക്കൾ തങ്ങളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി നൽകിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടികളിൽ ഒരാളുടെ വീട്ടിൽ വെച്ചാണ് ഇവർ എംഡിഎംഎ, എൽ.എസ്.ഡി അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button