കൊച്ചി : കൊച്ചിയില്‍ ആഡംബര ടൂറിസ്റ്റ് ബസുകള്‍ ആക്രി വിലയ്ക്ക് തൂക്കിവില്‍ക്കാനിട്ട് ഉടമ. ഒരു ബസിന് കിലോ 45 രൂപയ്ക്കാണ് റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫ് വില്‍ക്കാനിട്ടിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തന്റെ ഇരുപതു ടൂറിസ്റ്റ് ബസ്സുകളില്‍ പത്തെണ്ണം ഇത്തരത്തില്‍ വിറ്റതായി റോയ്‌സണ്‍ ജോസഫ് പറഞ്ഞു. ആക്രി വിലയ്ക്ക് ബസ്സുകള്‍ വില്‍ക്കുന്നത് മറ്റ് മാര്‍ഗം ഇല്ലാത്തത് കൊണ്ടാണെന്നും റോയ്‌സണ്‍ പറഞ്ഞു.
സാധാരണ ഗതിയില്‍ ഫെബ്രുവരി ടൂറിസത്തിന്റെ സീസണാണ്. മൂന്നാറിലേക്കും മറ്റും കൂടുതല്‍ ഓട്ടം കിട്ടുന്ന കാലം. എന്നാല്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് ട്രിപ്പുകള്‍ മാത്രമാണ് ലഭിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. വായ്പ തിരിച്ചടവിനായാണ് ബസുകള്‍ തൂക്കി വില്‍ക്കുന്നത്. കിലോയ്ക്ക് 45 രൂപ വെച്ച് ആര്‍ക്കും ബസ് വില്‍ക്കും.അത്രയ്ക്ക് മോശമാണ് സ്ഥിതി. പല ബസ് ഉടമകളുടെയും നില ഇതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ‘ജപ്തി ചെയ്യുന്നെങ്കിൽ ഞാൻ അതങ്ങ് സഹിച്ചോളാം, ഒന്ന് പോയിനെടാ’: പി വി അൻവർ
ഇക്കഴിഞ്ഞ മാസങ്ങളില്‍ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിനു ജോണ്‍ പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതിനാല്‍ വായ്പ തന്നവര്‍ ബസുകള്‍ പിടിച്ചുകൊണ്ടുപോയ സംഭവങ്ങളുണ്ട്, ബാങ്കും മറ്റും ജപ്തി ചെയ്തും ബസുകള്‍ നഷ്ടമായിട്ടുണ്ട്. രണ്ട് മാസത്തിനിടെ ആയിരത്തിലേറെ ബസ്സുകള്‍ ഇത്തരത്തില്‍ ബാങ്കുകളും മറ്റു വായ്പാ ദാതാക്കളും കൊണ്ടുപോയിട്ടുണ്ടെന്നും ബിനു വ്യക്തമാക്കി.
Post Your Comments