KeralaLatest NewsIndia

തിരുവനന്തപുരത്തെ സ്മാർട്ടാക്കാനൊരുങ്ങി കേന്ദ്രം: പദ്ധതികൾ ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി

ന്യൂഡൽഹി:  തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കുമെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി. നടത്തിപ്പിലെ കാലതാമസം അടൂർ പ്രകാശ് എംപി ചൂണ്ടിക്കാട്ടിയപ്പോൾ അടുത്തമാസം മൊത്തം പദ്ധതിയുടെ വർക്ക് ഓർഡറും നൽകുമെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു. 2017ലാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ തിരുവനന്തപുരത്തെ ഉൾപ്പെടുത്തി 1317.64 കോടിയുടെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്.

എന്നാൽ ഇതുവരെ 278.63 കോടിയുടെ പദ്ധതികൾ മാത്രമാണ് പൂർത്തിയായത്. 2023 ജൂൺ വരെയാണ് പദ്ധതി പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ സമയം നൽകിയിരിക്കുന്നത്. 1039 കോടി രൂപയുടെ പദ്ധതികൾക്ക് ഇതുവരെ വർക്ക് ഓർഡർ പോലുമായിട്ടില്ല. പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button