Latest NewsCricketNewsSports

വെസ്റ്റിന്‍ഡീസിനെതിരായ ടി20 ക്രിക്കറ്റ് പരമ്പര: രാഹുലും അക്‌സര്‍ പട്ടേലും പുറത്ത്

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയില്‍ കെഎല്‍ രാഹുലും അക്‌സര്‍ പട്ടേലും കളിക്കില്ല. രണ്ടാം ഏകദിനത്തില്‍ കളിക്കുന്നതിനിടയില്‍ രാഹുലിന് പരിക്കേറ്റിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് പരിക്കേറ്റ രാഹുല്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചിരുന്നില്ല. അടുത്തിടെ കോവിഡും താരത്തിന് പിടിപെട്ടിരുന്നു.

മൂന്ന് ടി20 ക്രിക്കറ്റ് മത്സരങ്ങളാണ് വിന്‍ഡീസിനെതിരേ ഇന്ത്യ കളിക്കുക. കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ചയാണ് ആദ്യ മത്സരം. ഇരുവര്‍ക്കും പകരമായി ഋതുരാജ് ഗെയ്ക്ക്വാദും ദീപക് ഹൂഡയുമാണ് ടീമിലെത്തുക. ദീപക് ഹൂഡയേയും ഋതുരാജ് ഗെയ്ക്ക്‌വാദിനെയും വെസ്റ്റിന്‍ഡീസിനെതിരേ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെടുത്തിയിരുന്നു.

Read Also:- ചര്‍മ്മ സംരക്ഷണത്തിനും തലമുടിയഴകിനും..

രാഹുലിന്റെയും അക്‌സര്‍ പട്ടേലിന്റെയും പരിക്കുകള്‍ ഇരുവരേയും ശ്രീലങ്കയ്ക്ക് എതിരേയുള്ള ടീമിലും ഉള്‍പ്പെടുത്തുന്ന കാര്യം സംശയമാക്കി മാറ്റിയിരിക്കുകയാണ്. അതേസമയം, വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ടീം ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തിൽ 96 റൺസിന് ഇന്ത്യ ജയിച്ചു. 266 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 169 റൺസിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതവും ദീപക് ചാഹര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button