News

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് കേരളാ പൊലീസിന്റെ വീഡിയോ: മറുപടി ഇങ്ങനെ

തിരുവനന്തപുരം: കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിനെതിരെ വീണ്ടും ആരോപണം. വസ്തുതകള്‍ മനസിലാക്കാതെയുള്ള വിമര്‍ശനങ്ങള്‍നടത്തരുതെന്ന ബോധവത്കരണത്തിനായി തയ്യാറാക്കിയ വീഡയോയിൽ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്നതിനെതിരെയാണ് വിമർശനം.

പോലീസിനെ വിമര്‍ശിക്കുന്നവരെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അപമാനിച്ച് പകവീട്ടാനാണ് കേരള പോലീസിന്റെ ശ്രമം എന്നാണ് ഉയരുന്ന പ്രധാന വിമർശനം. ‘വെളച്ചില്‍ എടുക്കരുത് കേട്ടോ? സംഭവങ്ങളുടെ വസ്തുത മനസിലാക്കിയ ശേഷം മാത്രം പ്രചരിപ്പിക്കുകയോ പ്രതികരിക്കുകയോ ആകാം,’ എന്നാണ് കേരളാ പൊലീസ് വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

വണ്ടി ഇടിച്ചിട്ടും നിര്‍ത്താതെ പോയതിനു കാരണം കാറിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍: പോസ്കോ കേസ്

വീഡിയോയില്‍ കമന്റ് ചെയ്യുന്ന ആളുകളെന്ന രീതിയല്‍ നല്‍കിയ പേരും ചിത്രവുമാണ് ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്. ഇതിലൊരു പേരിന് വനിത വേദവ്യാസ്‌ എന്നാണ് പേര് നല്‍കിയത്.

‘ഡി.ജി.പി അനില്‍ കാന്തിന്റെ പേര് ഇതുപോലെ കുറച്ചു മാറ്റം വരുത്തി എനിക്കും ഉപയോഗിക്കാമോ കേരള പോലീസ്?’ എന്നാണ് മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് ഇതിന് മറുപടി നല്‍കിയിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button