വരാപ്പുഴ: ബൈക്ക് മരത്തില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൂട്ടുകാരന്റെ പുതിയ ബൈക്കില്‍ യാത്ര ചെയ്ത പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പില്‍ റെബിന്‍ ലിജോ, കൂട്ടിനകം കാട്ടില്‍ വൈഷ്ണവ് എന്നിവരാണ് മരിച്ചത്.
അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ ഒരാള്‍ മരിച്ചു. പിന്‍സീറ്റിലിരുന്ന വൈഷ്ണവാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റെബിന്‍ ലിജോയെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments