അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് സന്ദേശം അയച്ച് ഫിലിപ്പീൻസ് പ്രസിഡന്റ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് കത്തിൽ വിശദമാക്കുന്നുണ്ട്. അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദാണ് കത്ത് അൽ നഹ്യാന് കൈമാറിയത്.
ഫിലിപ്പീൻസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതൻ ഫോബർട്ട ബോർജ എക്സ്പോ വേദിയിലെത്തിയപ്പോഴാണ് ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന് കത്ത് നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ചർച്ചാ വിഷയമായി.
Post Your Comments