ജയ്പൂർ : കർണാടകയിൽ ഹിജാബ് വിഷയം കത്തിപ്പടരുന്നതിനിടെ രാജസ്ഥാനിലും സമാന സംഭവങ്ങൾ അരങ്ങേറുന്നു. ജയ്പൂർ ജില്ലയിലെ ചക്‌സുവിലുള്ള കോളേജിലാണ് വിദ്യർത്ഥികൾ ഹിബാജ് ധരിച്ചെത്തിയത്. എന്നാൽ ഇവരെ കോളേജിൽ പ്രവേശിക്കാൻ അധികൃതർ അനുവദിച്ചില്ല. കസ്തൂരി ദേവി കോളേജിലെ ചില വിദ്യാർത്ഥിനികളാണ് ഹിജാബ് ധരിച്ചെത്തിയത് എന്നാണ് റിപ്പോർട്ട്.
ഇവർക്ക് പ്രവേശനം അനുവദിക്കാതെ വന്നതോടെ കോളേജ് അധികൃതരെ ഇവർ ചോദ്യം ചെയ്തു. തുടർന്ന് പോലീസും കുട്ടികളുടെ രക്ഷിതാക്കളും എത്തിയാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്.കോൺഗ്രസ് എംഎൽഎ വാജിബ് അലിയാണ് പെൺകുട്ടികളെ ഹിജാബ് ധരിച്ച് കോളേജിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത്. വിദ്വേഷക്കച്ചവടക്കാർ രാജസ്ഥാനിൽ വിഷം കലർത്താൻ ശ്രമിക്കുന്നുണ്ടെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംഭവത്തിൽ ഇടപെട്ട് വിശദ അന്വേഷണത്തിന് ഉത്തരവിടണമെന്നും കോൺഗ്രസ് എംഎൽഎ ആവശ്യപ്പെട്ടു.കോളേജിൽ യൂണിഫോം ധരിക്കണമെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും ചർച്ചയിലൂടെ വിഷയം പരിഹരിച്ചുവെന്നും ചക്‌സു പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജിതേന്ദ്ര സിംഗ് അറിയിച്ചു.
Post Your Comments