മുംബൈ: ഐപിഎൽ മെഗാതാരലേലത്തിൽ പങ്കെടുക്കില്ലെന്നറിയിച്ച് പഞ്ചാബ് കിംഗ്‌സ് ടീം ഉടമ പ്രീതി സിന്റ. അമേരിക്കയിലുള്ള തനിക്ക് ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്താന്‍ കഴിയില്ലെന്നും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ടെന്നും പ്രീതി ട്വിറ്ററിൽ കുറിച്ചു. അതേസമയം കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങള്‍ താരലേലത്തിനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന തിരക്കായിരുന്നെന്നും പ്രീതി വ്യക്തമാക്കി.
പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിംഗ്സാണ് ലേലത്തിൽ ആദ്യ താരത്തിനെ സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ഇന്ത്യൻ സൂപ്പർ താരം ശിഖർ ധവാനെയാണ് (8.25 കോടി) പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. നേരത്തെ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്നു ധവാൻ. അതേസമയം, ഡൽഹി ക്യാപിറ്റൽസ് താരം ആർ അശ്വിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. അഞ്ച് കോടിക്കാണ് അശ്വിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.
ഫ്രാഞ്ചൈസികൾ ഇതുവരെ ലേലത്തിൽ സ്വന്തമാക്കിയ താരങ്ങൾ
വാര്‍ണര്‍ ഡല്‍ഹിയില്‍
2 കോടി രൂപ അടിസ്ഥാന വിലയുള്ള ഡേവിഡ് വാര്‍ണറെ 6.25 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.
ഡികോക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍
ക്വിന്റണ്‍ ഡികോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി.
ഡുപ്ലെസി ആര്‍സിബിയില്‍
ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.
ഷമി ഗുജറാത്തിനൊപ്പം
മുഹമ്മദ് ഷമിയെ 6.25 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.
ശ്രേയസ് അയ്യര്‍ കെകെആറില്‍
ശ്രേയസ് അയ്യറെ 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.
ട്രെന്‍ഡ് ബൗള്‍ട്ട് രാജസ്ഥാനില്‍
ട്രെന്‍ഡ് ബൗള്‍ട്ടിനെ 8 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
Read Also:- തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!
റബാഡ പഞ്ചാബില്‍
കഗീസോ റബാഡയെ 9.25 കോടിക്ക് പഞ്ചാബ് കിംഗ്സ് വാങ്ങി.
കമ്മിന്‍സ് കെകെആറില്‍
പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങി.
Post Your Comments