കോട്ടയം: കുറുപ്പന്തറയിൽ റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണു. കേരള എക്പ്രസ് കടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിന്റെ ഇലക്ട്രിക് എൻജിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് സംവിധാനമാണ് തകർന്നത്. ഇതോടു കൂടി ഇലക്ട്രിക്ക് ലൈൻ തന്നെ തകരുന്ന സാഹചര്യമുണ്ടാവുകയായിരുന്നു.
ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂ ഡല്‍ഹി കേരള എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം വഴിയുള്ള തിരുവനന്തപുരം കൊച്ചി ലൈനാണ് തകരാറിലായിരിക്കുന്നത്. പാന്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്ട്രിക് ലൈന്‍ തകര്‍ന്നു വീണു.
Read Also : അർജുൻ മാധവനെ ചർച്ചയ്ക്ക് വിളിച്ച മീഡിയ വണ്ണിനെ വിമർശിച്ച ശ്രീജ കൈരളി കണ്ടില്ലെയെന്നു വിമർശകർ
നിലവിലെ സാഹചര്യത്തില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ സമയം പ്രശ്നം പരിഹരിക്കാനെടുക്കുമെന്നാണ് സൂചന. ഒരു ഡീസല്‍ എഞ്ചിന് കൊണ്ടു വന്ന് ട്രെയിന്‍ ട്രാക്കില്‍ നിന്ന് മാറ്റണം. ഇതിന് ശേഷം മാത്രമേ അറ്റകുറ്റപ്പണികള്‍ നടത്താനാവൂ. കഴിഞ്ഞ ദിവസം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത് സംസ്ഥാനത്തെ റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു.
Post Your Comments