ErnakulamLatest NewsKeralaNews

വണ്ടി ഇടിച്ചിട്ടും നിര്‍ത്താതെ പോയതിനു കാരണം കാറിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍: പോസ്കോ കേസ്

കാ​ര്‍ പി​ടി​കൂ​ടി​യ​പ്പോ​ള്‍ കാ​റി​ല്‍ സ്‌​കൂ​ള്‍ യൂ​ണി​ഫോ​മി​ല്‍ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ണ്ടാ​യ​താ​യി പ​റ​ഞ്ഞി​രു​ന്നു.

കൊ​ച്ചി: കലൂരില്‍ അപകടമുണ്ടായിട്ടും വണ്ടി നിര്‍ത്താതെ പോയ യുവാക്കള്‍ക്കെതിരേ ഒടുവില്‍ പോക്സോ കേസും. നിര്‍ത്താതെ പോയ വണ്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുണ്ടായിരുന്നെന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണമായ കാറിൽ ഉണ്ടായിരുന്ന അ​ര​ഞ്ഞാ​ണി​ല്‍ ജി​ത്തു (28), തൃ​പ്പൂ​ണി​ത്തു​റ ഫാ​ക്‌ട്‌​ന​ഗ​ര്‍ പെ​രു​മ്ബി​ള്ളില്‍ സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ (25) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍​ത്ത് പോ​ലീ​സ് പോ​ക്‌​സോ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

read also: ഓൺലൈൻ ട്രേഡർ, എംഎ, എംബിഎ ബിരുദം: ചായക്കടയിൽ ജോലിക്ക് നിന്നിരുന്ന കൊലക്കേസ് പ്രതി ചില്ലറക്കാരനല്ലെന്ന് പോലീസ്

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ആ​റ​ര​യ്ക്കാ​യി​രു​ന്നു ക​ലൂ​ര്‍ പാ​വ​ക്കു​ളം ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചി​ട്ട ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തെ പോ​യ​ത്. നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍ന്നു കാ​ര്‍ പി​ടി​കൂ​ടി​യ​പ്പോള്‍ കാ​റി​ല്‍ സ്‌​കൂ​ള്‍ യൂ​ണി​ഫോ​മി​ല്‍ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ണ്ടാ​യ​താ​യി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, യു​വാ​ക്ക​ളെ പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ച​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു. തുടര്‍ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​റി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാകാ​ത്ത ര​ണ്ടു പെ​ണ്‍​കു​ട്ടി​കള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി​ക​ളെ കണ്ടെത്തി കൗ​ണ്‍​സ​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി. അ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​ക്ക​ള്‍​ക്കെ​തി​രെ പോ​ക്‌​സോ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

യുവാക്കൾക്കെതിരെ മ​നപ്പൂര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കും കാ​റി​ല്‍​നി​ന്ന് ഒ​രു ക​ഞ്ചാ​വ് ബീഡിയും അ​ര ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തതിനെ തു​ട​ര്‍​ന്ന് മയക്കുമരുന്നു കൈ​വ​ശം വ​ച്ച​തിനും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. അതിനൊപ്പമാണ് ഇപ്പോൾ പോസ്കോ കേസും രെജിസ്റ്റർ ചെയ്തത്.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ന്തു​വ​ണ്ടി​ക്കാ​ര​ന്‍ ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​ര്‍ ഉ​ദ​യാ​കോ​ള​നി​യി​ല്‍ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ന്‍ വി​ജ​യ​ന്‍(40) ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു. ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ എ​ള​മ​ക്ക​ര കൊ​ല്ലാ​ട്ട് രാ​ജ​ശേ​ഖ​ര​ന്‍ (63) എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ക വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ദ്ദേ​ഹം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് കാ​ര്‍ ആ​ദ്യം ഇ​ടി​ച്ച​ത്. തു​ട​ര്‍​ന്ന് രാ​ജ​ശേ​ഖ​ര​ന്‍ സ​ഞ്ച​രി​ച്ച ഇ​ലക്‌ട്രിക് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​ ശേ​ഷം ഉ​ന്തു​വ​ണ്ടി​ക്കാ​ര​നെ​യും ഇ​ടി​ച്ചു തെ​റി​പ്പി​ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button