ഡൽഹി: കർണാടകയിലെ ഹിജാബ് വിഷയത്തിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഇടപെടുന്നുണ്ടെന്ന് മുന്നറിയിപ്പു നൽകി ഇന്ത്യൻ ഇന്റലിജിൻസ് ഏജൻസികൾ.
നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിനെ ഉപയോഗിച്ചാണ് പാകിസ്ഥാൻ ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്. ഹിജാബ് ഒരു ദേശീയ മുന്നേറ്റമാക്കി മാറ്റാനും, കലാപങ്ങൾ അഴിച്ചുവിടാനും ആണ് പാകിസ്ഥാന്റെ ശ്രമം. രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, വെസ്റ്റ് ബംഗാൾ എന്നീ മേഖലകളിൽ ‘ഉറുദുസ്ഥാൻ’ എന്ന വാദം ഉയർത്താനാണ് ഇവരുടെ പദ്ധതി.
ഖാലിസ്ഥാൻ എന്ന സിക്ക് രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ തലവൻ ഗുർപത്വന്ത്‌സിംഗ് പന്നു ഈയിടെ ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പാകിസ്ഥാനെ കണ്ടുപഠിക്കാനും പ്രത്യേക രാഷ്ട്രം ആവശ്യപ്പെടാനുമാണ് വീഡിയോ സന്ദേശത്തിൽ മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്യുന്നത്. സ്വന്തമായി മതരാഷ്ട്രം ഉണ്ടാക്കാൻ ഫണ്ട് ചെയ്യാൻ തയ്യാറാണെന്നും പന്നു സന്ദേശത്തിലൂടെ വെളിപ്പെടുത്തുന്നു.
Post Your Comments