KeralaLatest NewsIndia

തൃശൂരിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചില്ല: 8 ട്രെയിനുകൾ റദ്ദാക്കി, ട്രെയിൻ പാളത്തിൽ നിന്ന് നീക്കാനുള്ള ശ്രമം തുടരുന്നു

രാത്രി മുഴുവൻ തീവണ്ടി പാളത്തിൽ നിന്നും നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയായിരുന്നു.

തൃശൂർ: പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇതു വരെ പഴയ നിലയിൽ ആയിട്ടില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചാലക്കുടിക്കും ഒല്ലൂരു നുമിടയിൽ ഒറ്റവരിയിലൂടെയാണ് ഇപ്പോൾ ഗതാഗതം നടക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനസ്ഥാപിക്കും.നിലവിൽ ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ഗതാഗതം. തീവണ്ടി പാളത്തിൽ നിന്നും നീക്കുന്നതോടെ ഇരുവരി ഗതാഗതം പുന:സ്ഥാപിക്കും.

രാത്രി മുഴുവൻ തീവണ്ടി പാളത്തിൽ നിന്നും നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. പാളം തെറ്റിയ നാല് ബോഗികൾ പാളത്തിൽ നിന്നും നീക്കിയിട്ടുണ്ട്. എൻജിൻ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് എട്ട് തീവണ്ടികൾ പൂർണമായും, ആറ് തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്‌സ്പ്രസ്, ഷൊർണൂർ- എറണാകുളം മെമു, കോട്ടയം – നിലമ്പൂർ എക്‌സ്പ്രസ്, എറണാകുളം-പാലക്കാട് മെമു, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ്, ഗുരുവായൂർ- എറണാകുളം എക്‌സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എന്നിവയാണ് റദ്ദാക്കിയത്. രണ്ട് തീവണ്ടികൾ വൈകിയോടുന്നുണ്ട്.

തിരുവനന്തപുരം- നിസാമുദ്ദീൻ എക്‌സ്പ്രസ്, തിരുവനന്തപുരം- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് എന്നിവയാണ് വൈകിയോടുന്നത്.ട്രെയിനുകൾ റദ്ദാക്കപ്പെട്ട പശ്ചാതലത്തിൽ, കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആപ്പുഴയിൽ നിന്നും ആറും സർവീസുകൾ വീതവും നിലവിൽ നടത്തിയിട്ടുണ്ട്.

എറണാകുളത്ത് നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്തുമെന്ന് കെഎസ് ആർടിസി അറിയിച്ചു. അടിയന്തരമായി ബസ് സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമിൽ ബന്ധപ്പെടാം. 1800 599 4011

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button