MalappuramNattuvarthaLatest NewsKeralaNews

ദേ​ശീ​യ​പാ​ത​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് യുവാക്കൾ : പൊലീസ് പരിശോധനയിൽ കഞ്ചാവ് പിടികൂടി

കോ​ട്ട​ക്ക​ൽ പ​റ​മ്പി​ല​ങ്ങാ​ടി ഉ​മ്മ​ത്തും​പ​ടി അ​ബ്​​ദു​ൽ റ​ഹീം (22), പ​റ​പ്പൂ​ർ ചീ​ര​ങ്ങ​ൻ റ​ഹൂ​ഫ് (22) എ​ന്നി​വ​രെയാണ് പൊലീസ് പിടികൂടിയത്

കോ​ട്ട​ക്ക​ൽ: ദേ​ശീ​യ​പാ​ത​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ യു​വാ​ക്കൾ കഞ്ചാവുമായി പിടിയിൽ.​ കോ​ട്ട​ക്ക​ൽ പ​റ​മ്പി​ല​ങ്ങാ​ടി ഉ​മ്മ​ത്തും​പ​ടി അ​ബ്​​ദു​ൽ റ​ഹീം (22), പ​റ​പ്പൂ​ർ ചീ​ര​ങ്ങ​ൻ റ​ഹൂ​ഫ് (22) എ​ന്നി​വ​രെയാണ് പൊലീസ് പിടികൂടിയത്. ഇ​ൻ​സ്​​പെ​ക്ട​ർ എം.​കെ. ഷാ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ കെ.​എ​സ്. പ്രി​യ​ൻ ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്തത്.

ഇ​വ​രു​ടെ ബൈ​ക്കി​ൽ​ നി​ന്ന്​ 95 ഗ്രാം ​ക​ഞ്ചാ​വാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് സം​ഭ​വം.

Read Also : ‘പ്രചരണത്തിനിറങ്ങാൻ പോലും നേതാക്കളില്ല, ഉള്ളത് ആങ്ങളയും പെങ്ങളും മാത്രം’ : കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

കാ​റും ഓ​ട്ടോ​യും ത​മ്മി​ൽ ഉ​ര​സി​യ​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ കാ​ർ ഡ്രൈ​വ​റെ മ​ർ​ദി​ച്ച ശേ​ഷം വ​ളാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​യി. തുടർന്ന് ഇ​വ​രെ പ​റ​മ്പി​ല​ങ്ങാ​ടി​യി​ൽ​ വെ​ച്ച് കാ​റി​ലു​ള്ള​വ​ർ ത​ട​ഞ്ഞി​ട്ടു. സം​ഭ​വ​ത്തി​ൽ സ​മീ​പ​ത്തു​ള്ള​വ​രും യാ​ത്ര​ക്കാ​രും ഇ​ട​പെ​ട്ട​തോ​ടെ യു​വാ​ക്ക​ൾ കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ചു.

തുടർന്ന് അ​ക്ര​മാ​സ​ക്ത​രാ​യ യു​വാ​ക്ക​ളെ പി​ന്നാ​ലെ​യെ​ത്തി​യ കോ​ട്ട​ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ റ​ഹീം ഗു​ണ്ടാ പ​ട്ടി​ക​യി​ലു​ള്ള​യാളും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണെന്ന് പൊലീസ് പറഞ്ഞു. എ​സ്.​ഐ മു​ര​ളീ​ധ​ര​ൻ, സി.​പി.​ഒ​മാ​രാ​യ ശ​ര​ൺ, സൂ​ര​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button