ErnakulamLatest NewsKeralaNattuvarthaNews

കാലിഫോർണിയ 9 എന്നറിയപ്പെടുന്ന അതിമാരക രാസ ലഹരിമരുന്നുമായി ബി.ടെക് വിദ്യാർഥി പിടിയിൽ

ഇടുക്കി കാഞ്ചിയാർ-പേഴുക്കണ്ടം സ്വദേശിയായ ബി.ടെക് വിദ്യാർഥി തെക്കേ ചെരുവിൽ വീട്ടിൽ ആഷിക്ക് ടി. സുരേഷിനെ (23) ആണ് പൊലീസ് പിടികൂടിയത്

കലൂർ: കാലിഫോർണിയ 9 എന്നറിയപ്പെടുന്ന അതിമാരക രാസ ലഹരിയായ എൽ.എസ്.ഡി സ്റ്റാമ്പുമായി ബി.ടെക് വിദ്യാർഥി അറസ്റ്റിൽ. ഇടുക്കി കാഞ്ചിയാർ-പേഴുക്കണ്ടം സ്വദേശിയായ ബി.ടെക് വിദ്യാർഥി തെക്കേ ചെരുവിൽ വീട്ടിൽ ആഷിക്ക് ടി. സുരേഷിനെ (23) ആണ് പൊലീസ് പിടികൂടിയത്.

എറണാകുളം ടൗൺ പരിസരങ്ങളിൽ എറണാകുളം റേഞ്ച് എക്സൈസ് നടത്തിയ രഹസ്യ നീക്കത്തിൽ ആണ് കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് ഇയാളെ പിടിച്ചത്. ഇൻസ്പെക്ടർ എം.എസ്. ഹനീഫയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : സമ്മതമില്ലാതെ റെഡ് ഹാർട്ട് ഇമോജി അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കും: തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മുന്നറിയിപ്പ്

ഇയാളുടെ പക്കൽ നിന്ന് അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈറ്റില ഭാഗത്ത് നിന്ന് എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് ഇയാൾ എൽ.എസ്.ഡി സ്റ്റാമ്പുമായി അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button