ഭോപ്പാല്‍: പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനെ ആതേ ഹോസ്പിറ്റലിലെ വാര്‍ഡ് ബോയ് വെടിവച്ച് കൊന്നു. മധ്യപ്രദേശിലെ ഭിന്ദിൽ നടന്ന സംഭവത്തിൽ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ വച്ചാണ് ഇരുപത്തിയാറുകാരിയായ നഴ്‌സിനെ ആശുപത്രി ജീവനക്കാരന്‍ കൊന്നത്.
കൊലപാതകത്തിന് ശേഷം വാര്‍ഡ് ബോയ് റിതേഷ് ശാക്യ എന്നയാള്‍ പോലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച രാത്രി ഐസിയുവില്‍ വച്ച് നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് റിതേഷ് ശാക്യ യുവതിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ഭിന്ദ് പോലീസ് സൂപ്രണ്ട് ശലേന്ദ്ര സിങ് ചൗഹാന്‍ വ്യക്തമാക്കി.
നാല് കുട്ടികളുടെ പിതാവായ റിതേഷ് ശാക്യ യുവതിയായ നഴ്‌സിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മറ്റൊരാളുമായി വിവാഹം നിശ്ചിച്ച നഴ്‌സ് ഇയാളുടെ ആവശ്യം നിരസിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് റിതേഷ് യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.
Post Your Comments