Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചാമ അരി കൊണ്ട് ഒരു സ്പെഷ്യൽ ഉപ്പുമാവ്

ആരോഗ്യം സംരക്ഷണത്തിന് പ്രധാനമാണ് മില്ലറ്റുകൾ. തിന, കൂവരക്, ചോളം, ചാമ തുടങ്ങിയ ചെറു ധാന്യങ്ങൾ പോഷകങ്ങളുടെ കലവറയാണ്. ഇവയിൽ ചാമയരി എന്നറിയപ്പെടുന്ന ലിറ്റിൽ മില്ലറ്റ് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വിഭവമാണ്.

പ്രമേഹം, കൊളസ്ട്രോൾ, ബിപി തുടങ്ങിയവ ഉള്ളവർക്കും ധൈര്യമായി ചാമയരി കഴിക്കാവുന്നതാണ്. പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, നിയാസിൻ തുടങ്ങിയവ ചാമയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാതുക്കളാലും നാരുകളാലും പോഷകങ്ങളാലും സമ്പുഷ്ടമാണ്.

ചാമയരിയിൽ ഗ്ലൈസീമിക് ഇൻഡെക്സ് കുറവാണ്. അതുകൊണ്ടു പ്രമേഹ നിയന്ത്രണത്തിന്റെ ഭാഗമായ ഡയറ്റിൽ ചാമയരി ഉൾപ്പെടുത്താം. ചാമയരി കൊണ്ട് കിടിലനൊരു ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ വളരെ ഹെൽത്തി ആയ ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ചാമ അരി കൊണ്ടുള്ള ഉപ്പുമാവ്.

Read Also : റോഡിൽ കുഴിയുണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അടയ്ക്കണം: കരാറുകാരനെ വെട്ടിലാക്കി റണ്ണിങ് കരാർ

ചേരുവകൾ

ചാമ അരി – കാൽ കിലോ

പച്ചമുളക് – 2 എണ്ണം

ഇഞ്ചി – ഒരു സ്പൂൺ ചെറുതായി അരിഞ്ഞത്

കറിവേപ്പില – 2 സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

സവാള – 2 എണ്ണം ചെറുതായി അരിഞ്ഞത്

എണ്ണ – 2 സ്പൂൺ

കടുക് – ഒരു സ്പൂൺ

ചുവന്ന മുളക് – 2 എണ്ണം

ചാമ അരി – കുതിർക്കാൻ ആവശ്യത്തിന്

നാരങ്ങാ നീര് – ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം

ചാമയരി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിരാൻ ഇട്ടുവയ്ക്കുക. ഒരു മണിക്കൂർ വെച്ചതിനു ശേഷം നന്നായി കഴുകി ഒരു കുക്കറിൽ 2 വിസിൽ വെച്ച് വേകിക്കുക.

അതിനു ശേഷം മറ്റൊരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക്, കറിവേപ്പില, എന്നിവ ചേർത്ത് നന്നായി പൊട്ടിക്കഴിയുമ്പോൾ ഇഞ്ചി, പച്ചമുളക് ചേർത്ത് അതിലേക്ക് ആവശ്യത്തിനു സവാളയും ചേർത്ത് നന്നായി ഇളക്കി കുറച്ച് ഉപ്പും ഇട്ടതിനുശേഷം, വേകിച്ചു വച്ചിട്ടുള്ള മില്ലറ്റ് ചേർത്ത് ഒരു സ്പൂൺ ചെറുനാരങ്ങാനീര്, കുറച്ച് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഉപ്പുമാവ് റെഡി.

shortlink

Post Your Comments


Back to top button