തിരുവനന്തപുരം: സംസ്ഥാനത്ത് റോഡിൽ കുഴിയുണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അടയ്ക്കാൻ നടപടിയുണ്ടാവും. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി ഏർപ്പെടുത്തുന്ന റണ്ണിങ് കരാർ പ്രകാരമാണിത്. പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കാണിത്. പുതിയ ഒരു കരാറുകാരനോ മുമ്പുണ്ടായിരുന്ന ആൾക്കോ പുതിയ കരാറെടുക്കാം. 24 മണിക്കൂറിനുള്ളിൽ നന്നാക്കിയില്ലെങ്കിൽ കരാറുകാരൻ പിഴയടയ്ക്കേണ്ടിവരും.
പദ്ധതിക്കായി ആദ്യഘട്ടത്തിൽ 137.41 കോടിയാണ് അനുവദിച്ചത്. 117 പദ്ധതികളിലായി 2481.5 കിലോമീറ്റർ റോഡിന്റെ പരിപാലനത്തിനാണ് ആദ്യഘട്ടത്തിൽ തുക ചെലവഴിക്കുക. കരാറുകാരൻ വ്യവസ്ഥ ലംഘിച്ചാൽ ചെലവിന്റെ 10 ശതമാനം പിഴ വകുപ്പിൽ കെട്ടിവെക്കണം. തുടർച്ചയായി പത്തുതവണ വീഴ്ചവന്നാൽ കരാർ റദ്ദാക്കും. ടെൻഡറായ പണികളിൽ വെള്ളിയാഴ്ച മുതൽ കരാർ ഒപ്പിട്ടുതുടങ്ങുമെന്ന് കരാറുകാർ പറഞ്ഞു.
Read Also: ദുബായ് എക്‌സ്‌പോ: സന്ദർശകരുടെ എണ്ണം 12 ദശലക്ഷം കവിഞ്ഞു
നേരത്തേ ആറുമണിക്കൂറിനുള്ളിൽ പണികൾ തുടങ്ങണമെന്ന വ്യവസ്ഥയാണ് പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിനയച്ച ഫയലിൽ സൂചിപ്പിച്ചത്. ഇത് പ്രായോഗികമല്ലെന്നു ബോധ്യമായതോടെ 24 മണിക്കൂറാക്കുകയായിരുന്നു. ഒരു വർഷത്തേക്കോ അതിൽ താഴെയോ കാലയളവിലേക്ക് നൽകുന്ന കരാർ. അതത് സമയങ്ങളിൽ വരുന്ന ഓരോ അറ്റകുറ്റപ്പണിക്കും പ്രത്യേക എസ്റ്റിമേറ്റ്, ടെൻഡർ തുടങ്ങിയ സാങ്കേതിക കാലതാമസം ഒഴിവാക്കാനാണ് പുതിയ സംവിധാനം.
Post Your Comments