അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മാസ്‌ക് കൃത്യമായി ധരിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. അടുത്ത ആഴ്ച മുതൽ യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുമെങ്കിലും മാസ്‌ക് നിബന്ധന തുടരുമെന്നാണ് ആരോഗ്യവിഭാഗം നൽകുന്ന മുന്നറിയിപ്പ്.
Read Also: കാണാതായ 22 കാരിയുടെ മൃതദേഹം സമാജ്‌വാദി പാർട്ടിയിലെ മുൻ മന്ത്രിയുടെ ആശ്രമപരിസരത്ത് കുഴിച്ചിട്ട നിലയിൽ
ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി രോഗവ്യാപനം കുറയ്ക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നാണ് ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുള്ളത്. മാസ്‌ക് ധരിക്കുന്നതു മൂലം പകർച്ചപ്പനി, അലർജി ഉൾപ്പെടെ ഒട്ടേറെ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയുമെന്നും അധികൃതർ പറയുന്നു.
ഇളവുകളുടെ ഭാഗമായി ഷോപ്പിങ് മാൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങി പൊതുസ്ഥലങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിക്കും. മസ്ജിദുകളിൽ 2 മീറ്റർ അകലം പാലിച്ചിരുന്നത് ഒരു മീറ്ററാക്കി കുറക്കാനും തീരുമാനിച്ചു. വിവാഹം, മരണം, മറ്റു സാമൂഹിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും വർധിപ്പിക്കും. ഇക്കാര്യത്തിൽ അതത് എമിറേറ്റുകളായിരിക്കും അന്തിമ തീരുമാനമെടുക്കുക.
Read Also: മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ താഴെ നിന്നും ഒന്നാമതാണ് കേരളം : വിമർശനവുമായി സംവിധായകൻ ബിജു
ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി നിയന്ത്രണങ്ങളിൽ ഇളവു നൽകാനാണ് തീരുമാനം. യുഎഇയിലെ ജനസംഖ്യയിൽ ഭൂരിഭാഗം പേരും വാക്സീനും ബൂസ്റ്റർ ഡോസും സ്വീകരിച്ച സാഹചര്യത്തിലും കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലുമായി കൂടുതൽ ഇളവ് അനുവദിക്കാൻ അധികൃതർ തീരുമാനിച്ചത്. ഘട്ടം ഘട്ടമായി യുഎഇയിലെ നിയന്ത്രണം പൂർണമായി നീക്കുമെന്നും കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎംഎ) വക്താവ് ഡോ. സെയ്ഫ് അൽ ദാഹിരി അറിയിച്ചിരുന്നു
Post Your Comments