വാഷിംഗ്ടൺ: കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ സമരം ചെയ്യുന്നവരെ നേരിടാൻ ഫെഡറൽ അധികാരങ്ങൾ ഉപയോഗിക്കണമെന്ന കാനഡയോട് നിർദ്ദേശിച്ച് യുഎസ്. ജോ ബൈഡന്റെ ഓഫിസാണ് ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചത്.
യുഎസ് ഹോം ലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലക്സാൻഡ്രോ മേയർക്കാസ്, ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബുട്ടിജെജ് എന്നിവർ, സമ്പദ്‌വ്യവസ്ഥ താറുമാറാക്കി കൊണ്ടുള്ള സമരമുറകൾ നിയന്ത്രിക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും അതിർത്തിയിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ സുഗമമായ ചരക്കുനീക്കം ഉറപ്പുവരുത്താൻ വളരെയധികം കഷ്ടപ്പെടുന്നുണ്ട് എന്നും ഇരുവരും വ്യക്തമാക്കി.
കാനഡ-യുഎസ് അന്താരാഷ്ട്ര അതിർത്തികൾക്കിടയിൽ ചരക്ക് നീക്കം നടത്തുന്ന ട്രക്കുകളിൽ ഡ്രൈവർമാർ നിർബന്ധമായും കോവിഡ് വാക്സിനേഷൻ എടുത്തിരിക്കണമെന്ന് ട്രൂഡോ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ നിർദ്ദേശത്തിനെതിരെ നിരവധി ട്രക്ക് ഡ്രൈവർമാർ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് സമരത്തിനിറങ്ങിയിരുന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് പ്രധാനമന്ത്രി സകുടുംബം ഒളിവിൽ പോവുക വരെയുണ്ടായി.
Post Your Comments