KeralaLatest News

കടകൾ അടച്ചുള്ള രീതി എങ്ങനെയാണു ആദരം ആവുന്നത്? വ്യാപാരി വ്യവസായികളുടെ തീരുമാനത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്

ഏതു സംഘടന ഹർത്താൽ പ്രഖ്യാപിച്ചാലും ഞങ്ങൾ കട തുറന്നിരിക്കും . കട അടച്ചു വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ വലിയ വായിൽ ഡയലോഗ് അടിച്ചവർ ഇത്ര പെട്ടെന്ന് അതെല്ലാം വിഴുങ്ങി

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി നസ്റുദ്ദീന്റെ നിര്യാണത്തോടനുബന്ധിച്ചു ഇന്ന് സംസ്ഥാനത്തു കടകൾ അടച്ചിട്ടതിനെതിരെ സന്തോഷ് പണ്ഡിറ്റ്. ഇത് എങ്ങനെ ആദരസൂചകം ആണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് സന്തോഷിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറക്കരുത് എന്ന വ്യാപാരി വ്യവസായികളുടെ തീരുമാനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു .
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസ്റുദ്ദീൻ (73) ജി അന്തരിച്ചു . പരേതന് ആദരാഞ്ജലി അർപ്പിക്കുന്നു . പക്ഷെ ഇതിൻെറ പേരിൽ വ്യാവസായിക ഹർത്താൽ നടത്തുന്നത് ശരിയല്ല .
കടകൾ അടച്ചിടുന്നതിനു എതിരാണ് എന്നു ഈ സംഘടന മുമ്പ് പലപ്പോഴും പറഞ്ഞത് ഇത്ര പെട്ടെന്ന് മറന്നോ ? ഇതൊരു ഇരട്ടത്താപ്പ് നിലപാട് ആണ് .

ഏതു സംഘടനാ ഹർത്താൽ പ്രഖ്യാപിച്ചാലും ഞങ്ങൾ കട തുറന്നിരിക്കും . കട അടച്ചു വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ വലിയ വായിൽ ഡയലോഗ് അടിച്ചവർ ഇത്ര പെട്ടെന്ന് അതെല്ലാം വിഴുങ്ങി അല്ലെങ്കിൽ മറന്നു പോയി .. കഷ്ടം ..
പെട്ടെന്നുള്ള കടയടപ്പ് അനാദരവായി മാത്രമേ ആകൂ
പതിനായിരങ്ങൾ കഷ്ടത്തിൽ ആകും.

കടകൾ അടച്ചുള്ള രീതി എങ്ങനെയാണു ആദരം ആവുന്നത്?
മരിച്ചു പോയ ആ നല്ല മനുഷ്യനെ സാധനങ്ങൾ വാങ്ങുവാൻ കടയിൽ വന്നു നിരാശയോടെ തിരിച്ചു പോകുന്നവരും , ദിവസ കൂലി നഷ്ടപെടുന്ന ചെറിയ ഷോപ്പിൽ ജോലിക്കു നിൽക്കുന്ന ജോലിക്കാരും വെറുതെ കുറെ തെറി കേൾപ്പിക്കാം അത്രതന്നെ .
വെറുതെ കുറെ പാവങ്ങളെ ഇങ്ങനെ കടയടച്ചു ഉപദ്രവിക്കുന്നതിനു പകരം ,
ഒരു കരിങ്കൊടി or കറുത്ത ബാഡ്ജ് ധരിച്ചു ആദരം കാണിക്കേണ്ട അവസ്ഥയെ ഉള്ളൂ .

മിന്നൽ പണിമുടക്ക് ജനങ്ങളെ ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്ന് വ്യാപാരി വ്യവസായി അസോസിയേഷൻ ചിന്തിക്കണം . അതിന് കാരണക്കാരായവനെ ജനങ്ങൾ ശപിക്കും എന്നും മനസ്സിലാക്കണം .
ദിവസ വേതനക്കരായ ഒരുപാട് സാധാരണക്കാർ എത്രയോ കടകളിൽ ജോലി ചെയ്യുന്നുണ്ട്.. കോടീശ്വരന്മാരായ സമരം പ്രഖ്യാപിച്ച മുതലാളിമാർ അവരുടെ കഞ്ഞിയിൽ പാറ്റ ഇടരുത്.. ഇതൊരു അപേക്ഷയാണ് .

(വാൽകഷ്ണം …ആദരവ് എന്ന വാക്കിനെ ഇങ്ങനെ വികൃതമാക്കുന്നത് ശരിയല്ല .അതിനാൽ ചെറിയ കടകൾ നടത്തുന്ന , പാവപ്പെട്ട കച്ചവടക്കാർ ഈ അനാവശ്യമായ ഹർത്താൽ / കട അടച്ചിടൽ ആഹ്വാനം തള്ളിക്കളഞ്ഞു ഷോപ് തുറക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു .)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments

Related Articles


Back to top button