കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് കാറപകടത്തിൽ പരിക്ക്. കാലിന് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ മമ്പറത്തിനടത്ത് കായലോടാണ് അപകടമുണ്ടായത്.
ജയരാജന്റെ കാർ മറ്റൊരു സ്വിഫ്റ്റ് കാറുമായാണ് കൂട്ടിയിടിച്ചത്. സ്വിഫ്റ്റിൽ സഞ്ചരിച്ച കുട്ടിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ജയരാജന്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ട എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments