അരീക്കോട് : സമൂഹമാധ്യമങ്ങള്‍ വഴി ബന്ധം സ്ഥാപിച്ച് യുവാവില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ റാഷിദ (38), ബൈജു (42) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അരീക്കോട് കടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവില്‍ നിന്നാണ് പണം തട്ടിയത്.
സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട കേസിലെ മുഖ്യപ്രതിയായ റാഷിദ തൃശൂരിലെ അനാഥാലയത്തിലാണ് താമസിക്കുന്നതെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിച്ചു. അര്‍ബുദരോഗ ബാധിതയാണെന്നും ചികിത്സ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പണമാവശ്യമുണ്ടെന്നും പറഞ്ഞാണ് യുവതിയും ഭര്‍ത്താവും പണം യുവാവിൽ നിന്ന് പണം തട്ടിയെടുത്തത്. മകളുടെ ഫോട്ടോ കാണിച്ചാണ് ഇരുവരും ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.
Read Also : ദിവസവും ചൂടുവെള്ളത്തില്‍ അല്പം ഏലയ്ക്കയിട്ട് കുടിക്കൂ : ഗുണങ്ങളേറെ
ഇവരുടെ തട്ടിപ്പ് മനസ്സിലായതോടെ യുവാവ് അരീക്കോട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോന് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ അഹ്മദ്, എ.എസ്.ഐ രാജശേഖരന്, വനിത ഓഫിസര്‍ ജയസുധ എന്നിവരാണ് പ്രതികളെ തിരുവനന്തപുരത്തെത്തി പിടികൂടിയത്. വഞ്ചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി മഞ്ചേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments