Latest NewsIndiaNews

‘സ്വയം കൂട്ടിലടക്കാതെ സ്വതന്ത്രരാകാൻ പഠിക്കൂ’: ഇറാനിലെ സ്ത്രീകളുടെ ചിത്രം പങ്കുവെച്ച് ഹിജാബ് വിഷയത്തിൽ കങ്കണ

ഡൽഹി: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. ‘നിങ്ങൾക്ക് ധൈര്യം കാണിക്കണമെങ്കിൽ, അഫ്ഗാനിസ്ഥാനിൽ ബുർഖ ധരിക്കാതെ അതൊന്ന് കാണിക്കൂ. സ്വയം കൂട്ടിലടക്കാതെ സ്വതന്ത്രരാകാൻ പഠിക്കൂ’ കങ്കണ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു. ഹിജാബ് ധരിക്കേണ്ടി വരുന്ന ആചാരം അടിച്ചമർത്തലാണെന്നും സ്ത്രീവിരുദ്ധമാണെന്നുമുള്ള എഴുത്തുകാരൻ ആനന്ദ് രംഗനാഥന്റെ പ്രതികരണവും ഇതോടൊപ്പം കങ്കണ പങ്കുവെച്ചു.

‘ഇറാൻ.. 1973ലും ഇപ്പോഴും.. അമ്പത് വർഷത്തിനുള്ളിൽ ബിക്കിനിയിൽ നിന്ന് ബുർഖയിലേക്കാണ് രാജ്യം സഞ്ചരിച്ചത്.. ചരിത്രത്തിൽ നിന്ന് പഠിക്കാത്തവർ അതുതന്നെ ആവർത്തിക്കാൻ വിധിക്കപ്പെടുന്നു’. എന്ന ഇറാനിലെ 1973ലെയും ഇപ്പോഴത്തെയും ചിത്രം പങ്കുവെച്ച ആനന്ദ് രംഗനാഥന്റെ സോഷ്യൽ മീഡിയ പോസ്റ്റും കങ്കണ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു.ഹിജാബ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ ആനന്ദ് രംഗനാഥന്റെ പോസ്റ്റ് പങ്കുവെച്ച കങ്കണ സ്വയം കൂട്ടിലടക്കാതെ സ്വതന്ത്രരാകാൻ പഠിക്കൂവെന്ന് താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button