Latest NewsInternational

പാശ്ചാത്യ രാജ്യങ്ങൾക്ക് സംശയങ്ങൾ : ചൈന-പാക് സാമ്പത്തിക ഇടനാഴിയെ വെള്ളപൂശി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ചൈന-പാക് സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള പശ്ചാത്യ രാജ്യങ്ങളുടെ സംശയങ്ങൾ അസ്ഥാനത്താണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അറുപത് ബില്യൺ യുഎസ് ഡോളർ ലധികം ചെലവഴിച്ച് നിർമ്മിക്കുന്ന ഈ സംരംഭം  പാക് സമ്പദ്‌വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

ചൈനീസ് യൂണിവേഴ്സിറ്റിയായ ഫ്യുഡാന്റെ ഉപദേശക സമിതിയുടെ മേധാവിയായ ഡോക്ടർ എറിക് ലീയുമായി നടന്ന അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ 220 മില്യൺ ജനങ്ങൾക്ക് ഈ പദ്ധതി ശോഭനമായ ഭാവി നൽകും. പാകിസ്ഥാൻ രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ, മറ്റുള്ള പാശ്ചാത്യ രാജ്യങ്ങളെ  സാമ്പത്തിക ഇടനാഴിയെന്ന ഈ സംരംഭത്തിൽ പണം നിക്ഷേപിക്കാനും പങ്കാളികളാകാനും ഇമ്രാൻ ക്ഷണിച്ചിട്ടുണ്ട്.

ചൈനയാണ് ഈ ബൃഹദ് പദ്ധതിയുടെ സിംഹഭാഗം ചെലവും വഹിക്കുന്നത്.  പാകിസ്ഥാനിലെ ഗ്വദർ തുറമുഖവും ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടാണ് ഈ സാമ്പത്തിക ഇടനാഴി സൃഷ്ടിക്കുന്നത്. പാശ്ചാത്യ സമുദ്രങ്ങളിലേക്ക് ഒരു പ്രവേശനമാർഗ്ഗം ലഭിക്കുകയെന്നത് ദശാബ്ദങ്ങളായുള്ള ചൈനയുടെ സ്വപ്നമാണ്. അത് സാധ്യമാക്കാനാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ചൈന ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button