ThiruvananthapuramLatest NewsKeralaNattuvarthaNews

പര്‍ദ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം, പക്ക കച്ചവടം: ജസ്‌ല മാടശേരി

തിരുവനന്തപുരം: പര്‍ദ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം മാത്രമാണെന്ന് ജസ്‌ല മാടശേരി. പര്‍ദ എന്ന വസ്ത്രം കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണെന്നും ജസ്‌ല പറഞ്ഞു. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നതെന്നും ജസ്‌ല സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞു.

‘നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം മാത്രമാണ് പര്‍ദ. പര്‍ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണ്. എന്റെ ഉമ്മമ്മയൊന്നും പര്‍ദ ഇടുന്നത് ഞാന്‍ കണ്ടിട്ടില്ല. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നത്.

കേരളം മുന്നിലെത്തിയത് അഞ്ചു വര്‍ഷത്തെ പിണറായി ഭരണംകൊണ്ടല്ല: കേരളത്തില്‍ ഗുണ്ടാരാജ് ആണെന്ന് വി മുരളീധരൻ

ഇതൊക്കെ പക്ക ബിസിനസ് അടിസ്ഥാനത്തില്‍ മാത്രം കേരളത്തില്‍ വന്ന വസ്ത്രമാണ്. കുറെ കാലഘട്ടങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോകള്‍ എടുത്ത് നോക്കിയാല്‍ അറിയാം എത്ര മുസ്ലീം സ്ത്രീകള്‍ തല മറച്ചിരുന്നെന്ന്.’ ജസ്‌ല മാടശേരി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button